ജീവൻ പണയം വച്ച് റീൽ..പാട്ടുപാടി സ്വന്തം പാന്റിനാണ് ഇയാൾ തീവച്ചത്... കാറ്റ് വേഗത്തിൽ വീശിയതോടെ തീ ആളി പടരാനും തുടങ്ങി..വീഡിയോ വൈറലായി..

എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറലാവുക. അതിന് ഇനി മരിച്ചാലും കുഴപ്പമില്ല എന്ന ചിന്തയിലുള്ളവരുമുണ്ട്. ഇന്നൊക്കെ സമൂഹമാധ്യമ അക്കൗണ്ടുകൾ തുറന്നാൽ തന്നെ അത്തരത്തിലുള്ള വീഡിയോകൾ കാണാനായിട്ട് സാധിക്കും . ഒരു കണ്ടന്‍റ് ക്രീയേറ്റര്‍ ചെയ്തത് കണ്ട് അന്തം വിട്ടിരിക്കുകയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ. ജീവൻ പണയം വച്ച് റീലെടുക്കാൻ തുനിഞ്ഞ ഗായകന് സംഭവിച്ച അമളിയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. വൈറലാകാൻ പുതിയൊരു കോൺസപ്റ്റുമായാണ് ഗായകൻ എത്തിയത്.
പാട്ടുപാടുമ്പോൾ അല്പം തീകൂടി കത്തിയാൽ എങ്ങനെയിരിക്കും, തീപ്പൊരിയാകില്ല! അതായിരുന്നു ചിന്ത. അതിനായി ഇട്ടിരിക്കുന്ന സ്വന്തം പാന്റിനാണ് ഇയാൾ തീവച്ചത്. ശേഷം പാട്ടുപാടി സ്ലോമോഷനിൽ നടക്കാനും വീഡിയോ എടുക്കാനുമായിരുന്നു ശ്രമം. എന്നാൽ സംഭവം അല്പമൊന്ന് പാളിപോയെന്ന് മാത്രമല്ല പൊള്ളുകയും ചെയ്തു.എരിയുന്ന തീയുമായി റീൽസ് ഷൂട്ടി തുടങ്ങി, ഗായകൻ പാട്ടും മുളാൻ തുടങ്ങി.എന്നാൽ ഇതിനിടെ കാറ്റ് വേഗത്തിൽ വീശിയതോടെ തീ ആളി പടരാനും തുടങ്ങി. ഭയം പുറത്ത് കാണിക്കാതെ രണ്ട് വരി പാടിയെങ്കിലും മൂന്നാമത്തെ വരി തുടങ്ങാന്‍ അവന് കഴിഞ്ഞില്ല.
അതിന് മുമ്പ് തന്നെ കത്തിത്തുടങ്ങിയ പാന്‍റില്‍ നിന്നും ചൂട് കാലിലേക്ക് പടർന്ന് തുടങ്ങിയിരുന്നു. ഇതോടെ ജീവൻ രക്ഷിക്കാൻ പാൻ്റ് ഊരിയെറിയുകയല്ലാതെ മറ്റു വഴികളൊന്നും ഇല്ലെന്ന് മനസിലാക്കിയ യുവാവ് ഇതിന് നടത്തിയ ശ്രമമാണ് വൈറലായത്. ക്യാമറാമാൻ ഇതെല്ലാം ഒപ്പിയെടുത്തതല്ലാതെ ആ തീകെടുത്താൻ ഒന്നു ശ്രമിച്ചതു പോലുമില്ല. സംഭവം എന്തായാലും യുവാവ് വിചാരിച്ചതിനേക്കാളും മേലെ വൈറലാവുകയും ചെയ്തു.റോഡിലേക്ക് ഉരുണ്ട് വീഴുന്നതിനിടെ പാന്‍റ് ഊരിയെറിയുന്ന പാട്ടുകാരനിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്.
ഈ സമയം വീഡിയോ ചിത്രീകരിക്കുന്ന ചിലരുടെ ചിരി കേൾക്കാം. നിരവധി ആളുകളാണ് താഴെ വിമർശനവുമായി വരുന്നത് . ഇത് ഒരു പക്ഷെ തിരക്കുള്ള റോഡുകളിലോ മറ്റോ ആണ് ചിത്രീകരിച്ചതെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട് . ഏതായാലും വീഡിയോ വൈറലായി .
https://www.facebook.com/Malayalivartha