മൂല്യ നിര്‍ണയം പൂര്‍ത്തിയായി... പ്ലസ് ടു പരീക്ഷാ ഫലം ഈ മാസം 21ന്...

ആകാംക്ഷയോടെ വിദ്യാര്‍ത്ഥികള്‍... രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിര്‍ണയം പൂര്‍ത്തിയായി. ടാബുലേഷന്‍ പ്രവര്‍ത്തികള്‍ നടന്നു വരികയാണ്. 4,44,707 വിദ്യാര്‍ഥികളാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്.
മെയ് 14ന് ബോര്‍ഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയം നടന്നു വരികയാണ്. 4,13,589 വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ടാബുലേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ മാസം പ്രസിദ്ധീകരിക്കും.
"
https://www.facebook.com/Malayalivartha