ബുണ്ടസ്‌ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന് കിരീടം.... ലീഗില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് ടീമിന്റെ കിരീട നേട്ടം

ബുണ്ടസ്‌ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന് കിരീടം. ലീഗില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് ടീമിന്റെ കിരീട നേട്ടം. സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ബയേണ്‍ തോല്‍വി വഴങ്ങിയത്.
ഒരൊറ്റ സീസണിന്റെ ഇടവേള ആരാധകര്‍ക്ക് തല്‍ക്കാലം മറക്കാം. ബുണ്ടസ്‌ലീഗ കിരീടത്തില്‍ വീണ്ടും ബയേണ്‍ മ്യൂണിക് മുത്തമിട്ടിരിക്കുന്നു. ലീഗില്‍ ബയേണിന്റെ മുപ്പത്തിനാലാം കിരീട നേട്ടമാണിത്. ആര്‍ബി ലെപ്‌സിഗിനോട് സമനില വഴങ്ങിയതാണ് ബയേണിന്റെ കിരീടധാരണം വൈകിയത്. ആഘോഷങ്ങള്‍ അടുത്ത ആഴ്ചയിലേക്ക് മാറ്റിവച്ച ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കി ലെവര്‍ക്യൂസന്‍ ഫ്രീബര്‍ഗുമായി സമനിലയില്‍ വഴങ്ങി.
ഇതോടെ കിരീടം ബയേണിന് സ്വന്തം. 32 മത്സരങ്ങളില്‍ നിന്ന് 76 പോയന്റാണ് ബയേണിനുള്ളത്.
https://www.facebook.com/Malayalivartha