വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു...ഇംഗ്ലണ്ടിനെതിരായ പോരാട്ടം മെയ് 29 മുതല്‍ ജൂണ്‍ 3 വരെ

ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനത്തിനൊരുങ്ങുന്ന വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരകള്‍ക്കായി വിന്‍ഡീസ് ടീം ബ്രിട്ടീഷ് മണ്ണിലേക്ക് വരുന്നു. മൂന്ന് വീതം മത്സരങ്ങളടങ്ങിയ പരമ്പരകളാണ് കരീബിയന്‍ സംഘം കളിക്കുന്നത്. മെയ് 21 മുതല്‍ 25 വരെയാണ് അയര്‍ലന്‍ഡിനെതിരായ പരമ്പര. ഇംഗ്ലണ്ടിനെതിരായ പോരാട്ടം മെയ് 29 മുതല്‍ ജൂണ്‍ 3 വരെ അരങ്ങേറും.
ടീമിനെ ഷായ് ഹോപ് നയിക്കും. 2024ലെ അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ജവല്‍ ആന്‍ഡ്രു ടീമിലെത്തി. പരിചയ സമ്പന്നരായ ബ്രണ്ടന്‍ കിങ്, എവിന്‍ ലൂയിസ്, കെസി കാര്‍ട്ടി എന്നിവരും സംഘത്തിലുണ്ട്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന ഷിമ്രോണ്‍ ഹെറ്റ്മെയറെ പരിഗണിച്ചില്ല. 2027ലെ ഏകദിന ലോകകപ്പിനുള്ള ടീമിനെ ഒരുക്കാനുള്ള ശ്രമത്തിലാണ് പരിശീലകന്‍ ഡാരന്‍ സമ്മിയും സംഘവും. അതിന്റെ ഭാഗമായാണ് ടീം ബ്രിട്ടന്‍ പര്യടനത്തെ കാണുന്നത്.
ടീം: ഷായ് ഹോപ് (ക്യാപ്റ്റന്‍), ജവല്‍ ആന്‍ഡ്രു, കെസി കാര്‍ട്ടി, റോസ്റ്റന്‍ ചേസ്, മാത്യു ഫോര്‍ഡ്, ജസ്റ്റിന്‍ ഗ്രീവ്സ്, അമിര്‍ ജാംഗു,്, ഷമര്‍ ജോസഫ്, ബ്രണ്ടന്‍ കിങ്, എവിന്‍ ലൂയീസ്, ഗുഡാകേഷ് മോട്ടി, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്, ജയ്ഡന്‍ സീല്‍സ്, റൊമാരിയോ ഷെഫേര്‍ഡ്, അല്‍സാരി ജോസഫ്.
"
https://www.facebook.com/Malayalivartha