കോട്ടയം വേളൂർ ഇല്ലിക്കൽ റോഡിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ

വേളൂർ ഇല്ലിക്കൽ റോഡിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ദമ്പതിമാരിൽ ഭർത്താവ് മരിച്ചു. കാരിത്താസ് ആശുപത്രിയിൽ രണ്ടു ദിവസമായി ചികിത്സയിൽ കഴിഞ്ഞ ഭർത്താവ് ഇന്ന് രാവിലെയാണ് മരിച്ചത്. വേളൂർ ചെമ്പോടിയിൽ ഷാനുമൻസിലിൽ റോഡിൽ ഷനൂജ് മൻസിലിൽ ഷംസുദീനാണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഐഷ ഷംസുദീൻ പരിക്കുകളോടെ കാരിത്താസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. വേളൂർ - ഇല്ലിക്കൽ റോഡിലേയ്ക്കു പ്രവേശിച്ച സ്‌കൂട്ടറിൽ എതിർ വശത്തു നിന്നും വന്ന ബൈക്ക് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്നു പേരും റോഡിൽ വീണു. സ്‌കൂട്ടർ യാത്രക്കാരായ ദമ്പതിമാർക്ക് ഹെൽമറ്റ് ഉണ്ടായിരുന്നെങ്കിലും ഇത് തെറിച്ചു പോയിരുന്നു. ഇതേ തുടർന്നാണ് രണ്ട് പേർക്കും ഗുരുതരമായി പരിക്കേറ്റത്. രണ്ടു പേരെയും നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രണ്ട് ദിവസമായി രണ്ടു പേരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ അപ്രതീക്ഷിതമായി ഷംസുദീന്റെ മരണം സംഭവിച്ചത്.
സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷംസുദീന്റെ സംസ്‌കാരം പിന്നീട്.
https://www.facebook.com/Malayalivartha