പ്രതിരോധ സെക്രട്ടറിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.. കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.. വെടിവയ്പ് തുടരുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച..

ഏപ്രിൽ 22 ന് നടന്ന ആക്രമണത്തിന് പിന്നാലെ നിരന്തരം മീറ്റിംഗുകളും ചർച്ചകളും കേന്ദ്രം നടത്തി കൊണ്ട് ഇരിക്കുകയാണ് . നിർണയമായ പല നീക്കങ്ങളും നടത്തി കൊണ്ട് ഇരിക്കുകയാണ് ഇന്ത്യ . ഇപ്പോഴിതാ വീണ്ടും പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് മറുപടി നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നതിനിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. കര,നാവിക, വ്യോമസേന മേധാവികളുമായി ചർച്ച നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി പ്രതിരോധ സെക്രട്ടറിയെ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി പ്രധാനമന്ത്രി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇന്ത്യൻ പോസ്റ്റിന് നേരെ പാക് സൈന്യത്തിന്റെ വെടിവയ്പ് തുടരുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച.കര, വ്യോമ, നാവികസേനാ മേധാവികളുമായുള്ള ചർച്ചയിൽ പാകിസ്താനെതിരായ സൈനിക നടപടിയെ കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഏത് സൈനിക നീക്കത്തിനും സജ്ജമാണെന്ന് മേധാവികൾ പ്രധാനമന്ത്രിയെ അറിയിച്ചു.
കേന്ദ്രത്തിന്റെ നിർദേശം ലഭിച്ചാലുടൻ ശക്തമായി തിരിച്ചടിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ സൈന്യം.പഹൽഗാം ആക്രമണത്തിന് ശേഷം മലയോര മേഖലകളിലെത്തുന്ന വിനോദസഞ്ചാരികൾക്കുള്ള സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഹർജി സമർപ്പിച്ച് "വിവേകമില്ലാതെ പെരുമാറിയതിന്" ഹർജിക്കാരനെ കോടതി ശകാരിക്കുകയും ചെയ്തു. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ വിശാൽ തിവാരി സമർപ്പിച്ച ഹർജിയും സുപ്രീം കോടതി കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു.
കശ്മീരിലെ അമർനാഥ് യാത്ര നടത്തുന്ന തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. 2025 ലെ യാത്ര ജൂലൈ 3 മുതൽ ഓഗസ്റ്റ് 9 വരെ നടക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha