ഡല്‍ഹിയില്‍ പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി

ഡല്‍ഹിയില്‍ കനാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പതിനാല് വയസുകാരനെ പതിമൂന്നംഗ സംഘം ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിതെന്ന് റിപ്പോര്‍ട്ട്. ആണ്‍കുട്ടിയുടെ ശരീരത്തില്‍ 24 തവണ കത്തികൊണ്ടുള്ള കുത്തേറ്റിരുന്നുവെന്നാണ് വിവരം. ജൂലൈ ഒന്നിന് ഡല്‍ഹിയിലെ ഒരു കനാലില്‍ ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ജൂണ്‍ 30നാണ് പതിനാലുകാരന്‍ കൊല്ലപ്പെട്ടത്. എതിര്‍ സംഘത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന് സംശയിച്ചാണ് പതിമൂന്നംഗ സംഘം കൊലപാതകം നടത്തിയത്.
സ്വകാര്യ ഭാഗങ്ങളില്‍ മാരകമായി കുത്തേറ്റ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ബലപ്രയോഗത്തിലൂടെ മുറിവേറ്റ പാടുകളും കുട്ടിയുടെ ശരീരഭാഗങ്ങളില്‍ ഉണ്ടായിരുന്നു. വീര്‍ ചൗക്ക് ബസാറിനടുത്ത് വെച്ചാണ് ആണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. കുട്ടിയെ തടഞ്ഞുനിര്‍ത്തിയ സംഘം പതിനാലുകാരനെ മോട്ടോര്‍ സൈക്കിളില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മുനാക് കനാലിന് സമീപത്തുള്ള ഒരു ഒഴിഞ്ഞ പ്രദേശത്ത് വെച്ച് കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
മൃതദേഹം കണ്ടെത്തുമ്പോള്‍ ചെറുതായി അഴുകിയ നിലയിലായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഹരേശ്വര്‍ സ്വാമി പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമായ്പൂര്‍ പൊലീസാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടിയുടെ മരണത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു.
നിലവില്‍ പ്രതികളായ 13 പേരില്‍ പത്ത് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. 19 വയസുകാരനായ കൃഷ്ണയാണ് കേസിലെ മുഖ്യപ്രതി. പ്രതികളില്‍ നാല് പേര്‍ പ്രായപൂര്‍ത്തിയാകാത്തരവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha