15 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

15 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ജീവനോടെ കുഴിച്ച് മൂടാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. ഒഡീഷയിലെ ജഗത്സിംഗ്പൂര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടി 5 മാസം ഗര്‍ഭിണിയാണെന്നറിഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഒഡീഷയിലെ ബനാഷ്ബാര ഗ്രാമത്തില്‍ നിന്നുളള ഭാഗ്യധര്‍ ദാസ് , പഞ്ചാനന്‍ ദാസ് എന്നീ സഹോദരങ്ങളാണ് പൊലീസ് പിടിയിലായത് . കേസിലെ മൂന്നാം പ്രതിയായ തുളുവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല .ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ .പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതികള്‍ പലതവണ ബലാത്സംഗം ചെയ്തു. .ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ കുറ്റകൃത്യം മറച്ചു വെയ്ക്കാന്‍ ജീവനോടെ കുഴിച്ചിടാന്‍ ശ്രമിച്ചു. പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിനു പണം നല്‍കിയ പ്രതികള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
ഇവിടെക്ക് എത്തിയ പെണ്‍കുട്ടി കിടങ്ങുകണ്ട് ഓടിരക്ഷപ്പെട്ടു . തുടര്‍ന്ന് പിതാവിനോട് കാര്യങ്ങള്‍ പറഞ്ഞു. കുജാങ് പൊലിസ് സ്‌റ്റേഷനില്‍ പിതാവ് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ക്രൂരത പുറംലോകം അറിഞ്ഞത് . അറസ്റ്റിലായ രണ്ട് പ്രതികളെയും കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha