ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

ഒരു മാസമായി കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ചാക്കില്‍ കെട്ടിപൊതിഞ്ഞ നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ നിന്നാണ് കുട്ടിയെ കാണാതായത്. കുട്ടി പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകനായ മനോജ് കുമാര്‍ പാലിനെ ചോദ്യം ചെയ്ത ശേഷം നടത്തിയ തെരച്ചിലില്‍ ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. മുഖം വികൃതമാക്കിയ നിലയിലായിരുന്നു.
ഓഗസ്റ്റ് 28 ന് രാവിലെ ട്യൂഷനുപോയ കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. വലിയ തോതില്‍ തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. ഇന്നലെ രാത്രിയോടുകൂടിയാണ് കാളിദംഗ ഗ്രാമത്തിലെ വെള്ളക്കെട്ടിനടുത്ത് കഷ്ണങ്ങളാക്കിയ നിലയില്‍ ചാക്കില്‍ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
അദ്ധ്യാപകന്റെ ഭാഗത്തുനിന്ന് പലതവണ മോശമായ പെരുമാറ്റം അനുഭവപ്പെട്ടിട്ടുണ്ടെന്ന് കുട്ടി മുമ്പ് അറിയിച്ചിരുന്നതായി മാതാപിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. . തുടര്‍ന്നാണ് മനോജിനെ ചോദ്യം ചെയ്തത്. ദീര്‍ഘനേരത്തെ ചോദ്യം ചെയ്യലിനൊടുവില്‍ പ്രതി കുറ്റം സമ്മതിച്ചു.പ്രതിയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.കൊല്ലപ്പെടുന്നതിനു മുമ്പ് കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ ശരീരഭാഗങ്ങള്‍ ക്ലിനിക്കല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അദ്ധ്യാപകനെ ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha