ഇന്ത്യക്കാരെ കണ്ടാല്‍ മുട്ടിടിക്കുന്നത് പാക്കിസ്ഥാന്റെ പതിവ് പരിപാടി..പാക് താരത്തിന്റെ തോക്ക് ചൂണ്ടുന്നത് പോലെ ആംഗ്യം കാണിച്ചത്..പെട്ടെന്ന് തന്നെ വൈറലാകുകയും വ്യാപകമായ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു..

സ്റ്റേഡിയത്തില്‍ കണ്ടത് ഇന്ത്യന്‍ ഓപ്പണര്‍മാരുടെ താണ്ഡവമായിരുന്നു. അഭിഷേകും ശുഭ്മാന്‍ ഗില്ലും പാക് ബൗളര്‍മാരെ നിലംതൊടീച്ചില്ല.30 റണ്‍സെടുത്ത തിലക് വര്‍മയുടെ ഇന്നിങ്‌സും ജയത്തില്‍ നിര്‍ണായകമായി.ഏഷ്യാ കപ്പ് 2025 സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാകിസ്ഥാൻ ഓപ്പണർ സാഹിബ് സാദ ഫർഹാൻ്റെ വിവാദ ആഘോഷം ചർച്ചയാകുന്നു.
പത്താം ഓവറിൽ അക്സർ പട്ടേലിനെതിരെ ഒരു സിക്സ് നേടി അർദ്ധസെഞ്ചുറി തികച്ചതിന് ശേഷം, ഫർഹാൻ തൻ്റെ ഡഗ്ഔട്ടിന് നേരെ തിരിഞ്ഞ് തോക്ക് ചൂണ്ടുന്നത് പോലെ ആംഗ്യം കാണിക്കുകയായിരുന്നു.ഈ ആംഗ്യം വളരെ പെട്ടെന്ന് തന്നെ വൈറലാകുകയും വ്യാപകമായ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. മാസങ്ങൾക്ക് മുൻപ്, അതായത് ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ പാകിസ്ഥാനിൽ നിന്നുള്ള ഭീകരർ നടത്തിയ ആക്രമണത്തിൽ 26 ഇന്ത്യൻ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടിരുന്നു.
ഇതിൻ്റെ പശ്ചാത്തലത്തിൽ, തോക്ക് ചൂണ്ടുന്നതിൻ്റെ ഫർഹാൻ്റെ ഈ ആംഗ്യം വളരെ അധികം വിമർശനങ്ങൾ ഏറ്റുവാങ്ങുകയായിരുന്നു.ഈ സംഭവം ഇരു ടീമുകളും തമ്മിലുള്ള പിരിമുറുക്കം വർധിപ്പിച്ചു. ടോസിനിടെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് എതിർ നായകൻ സൽമാൻ അലി ആഗയുമായി ഹസ്തദാനം നടത്താൻ വിസമ്മതിച്ചിരുന്നു. മുൻ ഗ്രൂപ്പ് ഘട്ട മത്സരത്തിലും ഇന്ത്യൻ താരങ്ങൾ പാക് താരങ്ങൾക്ക് ഹസ്തദാനം നൽകിയിരുന്നില്ല. ആ വിജയം പഹൽഗാം ആക്രമണത്തിലെ ഇരകൾക്കും സൈനികർക്കും സൂര്യകുമാർ സമർപ്പിക്കുകയും ചെയ്തു.മത്സരത്തിന് മുൻപ് തന്നെ രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു.
https://www.facebook.com/Malayalivartha



























