Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ലിവ്ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസ്: അറസ്റ്റിലായ ലിവ് ഇന്‍ പങ്കാളിയായ 22 കാരിയെ ഒരു വര്‍ഷം മുന്‍പ് അവരുടെ കുടുംബം തള്ളിക്കളഞ്ഞിരുന്നുവെന്ന് കുടുംബം

28 OCTOBER 2025 04:50 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ആഴ്ചയാണ് ഡല്‍ഹിയില്‍ ഗാന്ധി വിഹാറിലെ നാലാം നിലയിലെ ഫ്‌ലാറ്റിലുണ്ടായ തീപിടിത്തില്‍ കത്തിക്കരിഞ്ഞ രാംകേശ് മീനയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം മറച്ചുവെക്കാന്‍ മനഃപൂര്‍വ്വം സ്‌ഫോടനം നടത്തിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്നീട് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ സിവില്‍സര്‍വീസ് ഉദ്യോഗാര്‍ത്ഥി രാംകേശ് മീനയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ ലിവ് ഇന്‍ പങ്കാളി അമൃത ചൗഹാന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുന്‍ കാമുകന്‍ സുമിത്, സുഹൃത്ത് സന്ദീപ് കുമാര്‍ എന്നിവരുടെ സഹായത്തോടെയാണ് അമൃതാ ചൗഹാന്‍ കൊലപാതകം നടത്തിയത്.

ഫോറന്‍സിക് വിദ്യാര്‍ത്ഥിയായ 22 കാരി അമൃതയെ ഒരു വര്‍ഷം മുന്‍പ് അവരുടെ കുടുംബം തള്ളിക്കളഞ്ഞിരുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 2024 ജൂലായ് എട്ടിന് മകളുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായി കുടുംബം പത്രപരസ്യം നല്‍കിയിരുന്നു. ഇതിന്റെ പകര്‍പ്പും അമൃതയ്‌ക്കെതിരെയുള്ള തെളിവായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. രാംകേശ് മീനയുടെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെയുള്ള വാദങ്ങള്‍ ശക്തിപ്പെടുത്തുന്നതാണ് ഈ തെളിവുകള്‍.

കഴിഞ്ഞ ആഴ്ചയാണ് ഡല്‍ഹിയില്‍ ഗാന്ധി വിഹാറിലെ നാലാം നിലയിലെ ഫ്‌ലാറ്റിലുണ്ടായ തീപിടിത്തില്‍ കത്തിക്കരിഞ്ഞ രാംകേശ് മീനയുടെ മൃതദേഹം കണ്ടെത്തിയത്. അപകടമുണ്ടായ കെട്ടിടത്തിലേക്ക് രണ്ട് പുരുഷന്മാര്‍ മുഖം മൂടിയണിഞ്ഞ് പ്രവേശിച്ചതായും തീപിടിത്തത്തിന് മുന്‍പ് ഇവര്‍ തിരികെ പോയതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. ഇവര്‍ക്കൊപ്പം ഒരു സ്ത്രീയും പുറത്തേക്കിറങ്ങിയിരുന്നു. ഇത് അമൃതാ ചൗഹാനാണെന്ന് പിന്നീട് പൊലീസ് തിരിച്ചറിഞ്ഞു.

ബിഎസ്‌സി ഫോറന്‍സിക് സയന്‍സ് വിദ്യാര്‍ത്ഥിനിയായ അമൃത മേയ് മുതല്‍ രാംകേശിനൊപ്പം താമസിക്കുകയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. തന്റെ സ്വകാര്യ വീഡിയോകള്‍ അയാള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്യുകയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇല്ലാതാക്കാന്‍ തയ്യാറാകാത്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അമൃത മൊഴി നല്‍കി. തുടര്‍ന്ന് തന്റെ മുന്‍ കാമുകനായ സുമിതിനോടൊപ്പം ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തു. സഹായത്തിന് തങ്ങളുടെ സുഹൃത്തായ സന്ദീപ് കുമാറിനെയും ഇവര്‍ ഒപ്പം കൂട്ടി.

കൊലപാതകം മറച്ചുവെക്കാന്‍ മനഃപൂര്‍വ്വം സ്‌ഫോടനം നടത്തിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്നീട് കണ്ടെത്തി. 'പ്രതികള്‍ മീനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, തീ ആശിക്കത്തുന്നതിനായി നെയ്യ്, എണ്ണ, മദ്യം എന്നിവ ദേഹത്ത് ഒഴിച്ചു, തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ വാല്‍വ് തുറന്ന് തീ കൊളുത്തി. അബദ്ധം സംഭവിച്ചതായി വരുത്തിത്തീര്‍ക്കാന്‍ ജനാലയിലെ ഒരു ചെറിയ ദ്വാരത്തിലൂടെ അവര്‍ ഫ്‌ലാറ്റ് അകത്തു നിന്ന് പൂട്ടി' ഡിസിപി രാജ ബന്തിയ പറഞ്ഞു. അമൃതയുടെ ഫോറന്‍സിക് പരിശീലനം അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യം എയര്‍ കണ്ടീഷണര്‍ സ്‌ഫോടനമാണെന്ന് സംശയിച്ചിരുന്നെങ്കിലും, തീപ്പൊള്ളലേറ്റ രീതിയും സിസിടിവി തെളിവുകളും സംശയം ജനിപ്പിച്ചു. അമൃതയുടെ മൊബൈല്‍ ലൊക്കേഷനും കോള്‍ രേഖകളും പരിശോധിച്ചപ്പോള്‍ അപകടസ്ഥലത്തിന് സമീപം ഉണ്ടായിരുന്നതായി കണ്ടെത്തി.

ഒക്ടോബര്‍ 18 ന് അമൃതയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍, കുറ്റകൃത്യം സമ്മതിക്കുകയും താനും കൂട്ടാളികളും മീനയെ കൊലപ്പെടുത്തി ഫ്‌ലാറ്റ് കത്തിച്ചതെങ്ങനെയെന്ന് വിവരിക്കുകയും ചെയ്തു. പിന്നീട് ഒക്ടോബര്‍ 21 ന് സുമിതിനെയും ഒക്ടോബര്‍ 23 ന് സന്ദീപിനെയും പോലീസ് അറസ്റ്റ് ചെയ്തു, അവരുടെ പക്കല്‍ നിന്നും ഒരു ഹാര്‍ഡ് ഡിസ്‌ക്, ട്രോളി ബാഗ്, രണ്ട് മൊബൈല്‍ ഫോണുകള്‍, മീനയുടെ ഷര്‍ട്ട് എന്നിവ കണ്ടെടുത്തു. ക്രൈം വെബ് സീരീസിനോടുള്ള അമൃതയുടെ ആകര്‍ഷണവും അവളുടെ അക്കാദമിക് പശ്ചാത്തലവുമാണ് കൊലപാതകം നടത്താന്‍ അവള്‍ക്ക് ആത്മവിശ്വാസം നല്‍കിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (3 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (5 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (7 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (7 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (8 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (8 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (9 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (9 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (9 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends