Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

പാക് സൈന്യത്തിന് നേരേ താലിബാന്റെ ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു

29 OCTOBER 2025 10:09 PM IST
മലയാളി വാര്‍ത്ത

പാക് സൈന്യത്തിന് നേരെ തെഹ്‌രീകെ താലിബാന്റെ ആക്രമണത്തില്‍ ആര്‍മി ക്യാപ്റ്റനടക്കം 7 സൈനികര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂന്‍ഖ്‌വയിലാണ് ടിടിപി പാകിസ്താന്‍ സൈന്യത്തിന് നേരേ രൂക്ഷമായ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പാക് സൈന്യത്തില്‍ ക്യാപ്റ്റനായ നുമാന്‍ അടക്കം ഏഴുസൈനികര്‍ കൊല്ലപ്പെട്ടതായും 17 സൈനികര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. കഴിഞ്ഞയാഴ്ച ഖൈബര്‍ പഖ്തൂന്‍ഖ്‌വയില്‍ പാക് സൈന്യം നടത്തിയ ഓപ്പറേഷനില്‍ എട്ട് ടിടിപി അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തിരിച്ചടിയായാണ് ടിടിപി സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

പാകിസ്താനി താലിബാന്‍ എന്നറിയപ്പെടുന്ന ടിടിപിയുടെ ഫീല്‍ഡ് മാര്‍ഷലായ അഹമ്മദ് കാസിമിന്റെ നേതൃത്വത്തിലാണ് പാക് സൈന്യത്തിന് നേരേ ആക്രമണം നടത്തിയതെന്നാണ് വിവരം. മേഖലയില്‍ പാക് സൈന്യത്തെ ലക്ഷ്യമിട്ടുള്ള മിക്ക ആക്രമണങ്ങളുടെയും സൂത്രധാരനും അഹമ്മദ് കാസിമാണ്. ഇതുവരെ പാകിസ്താന്റെ നൂറിലേറെ സൈനികരെയാണ് അഹമ്മദ് കാസിമിന്റെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയിട്ടുള്ളത്. ഇയാളുടെ തലയ്ക്ക് പാക് സേന 10 കോടി പാകിസ്താനി രൂപ വിലയിടുകയുംചെയ്തിരുന്നു.

അതിനിടെ കഴിഞ്ഞദിവസം ഇസ്താംബൂളില്‍ നടന്ന പാക്അഫ്ഗാന്‍ സമാധാനചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുര്‍ക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന രണ്ടാംഘട്ട ചര്‍ച്ചയാണ് തീരുമാനമാകാതെ അവസാനിച്ചത്. ചര്‍ച്ചയ്ക്ക് പിന്നാലെ ഇരുരാജ്യങ്ങളുടെയും വക്താക്കള്‍ പരസ്പരം പഴിചാരി രംഗത്തെത്തുകയുംചെയ്തു.

പാകിസ്താന്‍അഫ്ഗാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ഖത്തറും തുര്‍ക്കിയും ഇടപെട്ട് നേരത്തേ മധ്യസ്ഥശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 19ന് ദോഹയില്‍ നടന്ന മധ്യസ്ഥചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചിരുന്നു. തുടര്‍ന്ന് സമാധാനശ്രമങ്ങളുടെ ഭാഗമായുള്ള രണ്ടാംഘട്ട ചര്‍ച്ചയാണ് ഇസ്താംബൂളില്‍ നടന്നത്. എന്നാല്‍, ഈ ചര്‍ച്ചയില്‍ തീരുമാനമൊന്നും ഉരുത്തിരിഞ്ഞില്ല. പിന്നാലെ, പാകിസ്താനും അഫ്ഗാനിസ്താനിലെ താലിബാന്‍ വക്താക്കളും പരസ്പരം കുറ്റപ്പെടുത്തി രംഗത്തെത്തുകയുംചെയ്തു.

'പാകിസ്താനി താലിബാന്‍' എന്നറിയപ്പെടുന്ന ഭീകരസംഘടനയായ തെഹ്രീകെ താലിബാന്‍ പാകിസ്താനെ(ടിടിപി) നിയന്ത്രിക്കാന്‍ അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം തയ്യാറല്ലെന്നായിരുന്നു പാകിസ്താന്‍ സുരക്ഷാവക്താവിന്റെ പ്രതികരണം. പാകിസ്താനി താലിബാനെച്ചൊല്ലിയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയതെന്ന് അഫ്ഗാനിലെ താലിബാന്‍ വക്താക്കളും വ്യക്തമാക്കി. അതേസമയം, പാകിസ്താനി താലിബാന് മേല്‍ തങ്ങള്‍ക്ക് നിയന്ത്രണമില്ലെന്ന് ചര്‍ച്ചയില്‍ പറഞ്ഞതായും താലിബാന്‍ അറിയിച്ചു.

 

ഇസ്താംബൂളില്‍ നടന്ന ചര്‍ച്ചയില്‍ താലിബാന്‍ സഹകരണം വാഗ്ദാനംചെയ്‌തെങ്കിലും രേഖാമൂലമുള്ള ഉറപ്പ് വേണമെന്നായിരുന്നു പാകിസ്താന്റെ ആവശ്യമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട്‌ചെയ്തു. പാകിസ്താനി താലിബാന്‍ പാകിസ്താന്റെ ആഭ്യന്തരസുരക്ഷാ വിഷയമാണെന്നായിരുന്നു താലിബാന്റെ നിലപാട്. അഫ്ഗാന്റെ മണ്ണ് ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നില്ലെന്നും താലിബാന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. പാകിസ്താന്റെ യുക്തിരഹിതമായ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും താലിബാന്‍ തുറന്നുപറഞ്ഞു. യുഎസ് ഡ്രോണുകള്‍ പാകിസ്താനില്‍നിന്ന് തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് കടക്കരുതെന്ന ആവശ്യവും താലിബാന്‍ മുന്നോട്ടുവെച്ചു. എന്നാല്‍, പാകിസ്താന്‍ ഇതും അംഗീകരിച്ചില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

അതേസമയം, സുരക്ഷാപ്രശ്‌നങ്ങളില്‍ കരാറില്ലെങ്കില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകരര്‍ക്ക് നേരേ ആക്രമണം തുടരുമെന്നായിരുന്നു പാകിസ്താന്‍ പ്രതിനിധിസംഘം ചര്‍ച്ചയില്‍ പറഞ്ഞത്. ഇതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ അവസാനിച്ചതെന്നും അതേസമയം, മധ്യസ്ഥത വഹിക്കുന്ന തുര്‍ക്കിയും ഖത്തറും പ്രശ്‌നം പരിഹരിക്കാനുള്ള വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇസ്താംബൂളിലെ ചര്‍ച്ച പരാജയപ്പെട്ടത് പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ ധാരണയെയും ബാധിച്ചേക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (6 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (7 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (7 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (8 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (8 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (8 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends