ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്തു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ സ്‌പ്രേ ഉപയോഗിച്ച് മയക്കി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഒഡിഷയിലെ ഭുവനേശ്വറില്‍ സുബര്‍ണാപുര്‍ ജില്ലയിലാണ് സംഭവം. പ്രതികള്‍ മുഖം മൂടി ധരിച്ചായിരുന്നു എത്തിയിരുന്നത്. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ മുമ്പിലേക്ക് മുഖം മൂടി ധരിച്ച പ്രതികള്‍ എത്തുകയും നിര്‍ബന്ധിച്ച് ലഹരി മരുന്ന് നല്‍കുകയും ശേഷം വലിച്ചിഴച്ച് റോഡിന് വശത്തേക്ക് മാറ്റുകയും കൂട്ടമായി ബലാത്സംഗം ചെയ്യുകയും ആയിരുന്നു.
പ്രതികള്‍ മുഖംമൂടി ധരിച്ചിരുന്നതിനാല്‍ യുവതിക്ക് അവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ബിരാമഹരാജ്പുര്‍ സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍ (എസ്ഡിപിഒ) ഹേമന്ത് റാവു പറഞ്ഞു. എന്നിരുന്നാലും സ്ഥലത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പോലീസ് രണ്ട് പേരെ കണ്ടെത്തുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഒരു പ്രതിയെ കൂടി കണ്ടെത്താനുണ്ടെന്നും ഹേമന്ത് റാവു പറഞ്ഞു. പ്രതികള്‍ സ്ത്രീക്ക് ലഹരിമരുന്ന് നല്‍കി മയക്കാനായി ഒരു സ്‌പ്രേ ഉപയോഗിച്ചിരുന്നു. പൊലീസ് ആവശ്യമായ എല്ലാ തെളിവുകളും ശേഖരിച്ച് നീതി ഉറപ്പാക്കും എന്നും യുവതിക്ക് നിലവില്‍ വൈദ്യസഹായവും കൗണ്‍സലിങ്ങും നല്‍കുന്നുണ്ടെന്നും ഹേമന്ത് റാവു പറഞ്ഞു.
https://www.facebook.com/Malayalivartha























