തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ബസിന് പിന്നില്‍ ടിപ്പര്‍ ഇടിച്ചുകയറി മരിച്ചവരുടെ എണ്ണം 24 ആയി... നിരവധി പേര്‍ക്ക് പരിക്ക്

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ബസിന് പിന്നില്‍ ടിപ്പര്‍ ഇടിച്ചുകയറി മരിച്ചവരുടെ എണ്ണം 24 ആയി. പത്ത് മാസം പ്രായമായ കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടും. നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് ബസ്സിനെ ടിപ്പര്‍ ലോറി മറികടക്കാനായി ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് . അപകടത്തിൽ ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർ മരണമടഞ്ഞു.
തണ്ടൂർ ഡിപ്പോയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസ്സില്‍ 70 പേരാണ് ഉണ്ടായിരുന്നത്. എതിർദിശയിൽ നിന്ന് ചരക്കുമായി വരികയായിരുന്ന ലോറി ബസിൽ ഇടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























