ഉത്തരേന്ത്യയിൽ അതിശൈത്യം... അടുത്ത മൂന്നുദിവസത്തിനുള്ളിൽ ഇത് രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താഴ്ന്നേക്കുമെന്ന് മുന്നറിയിപ്പ്

ഉത്തരേന്ത്യയാകെ അതിശൈത്യത്തിന്റെ പിടിയിൽ. വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെരുവിൽ കഴിയുന്ന പതിനായിരത്തിലധികം മനുഷ്യരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി. ശീതക്കാറ്റെത്തിയതോടെയാണ് തണുപ്പ് കൂടുതൽ അനുഭവപ്പെട്ടത്.
ആറുവർഷത്തിനിടെയിലെ ഏറ്റവും കടുത്ത തണുപ്പാണ് പുതുവർഷം പിറന്ന വെള്ളിയാഴ്‌ച ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ താപനില ആറ് ഡിഗ്രി സെൽഷ്യസായിരുന്നു. അടുത്ത മൂന്നുദിവസത്തിനുള്ളിൽ ഇത് രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താഴ്ന്നേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളത്.
https://www.facebook.com/Malayalivartha























