തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിജയത്തെ ആയുധമാക്കി ബംഗാളിലും ബി.ജെ.പി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കുമെന്ന് മോദി

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ഫ്‌ലാഗ്ഓഫ് ചടങ്ങില്‍ തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പിയുടെ ചരിത്ര വിജയം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തുടനീളം ബി,ജെ.പിക്ക് ലഭിക്കുന്ന സ്വീകാര്യതയെ സൂചിപ്പിക്കാനായാണ് മുംബയ് കോര്‍പ്പറേഷനിലെയും തിരുവനന്തപുരം നഗരസഭയിലെയും നേട്ടം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.
മഹാരാഷ്ട്ര നഗരസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ചരിത്രജയം നേടി, ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരത്തിന് ബി.ജെ.പി മേയറെ ലഭിച്ചിരിക്കുന്നു. ജയിക്കില്ലെന്ന് കരുതിയിരുന്ന പലയിടങ്ങളിലും ബി.ജെ.പി വന്‍വിജയം നേടുന്നു. പാര്‍ട്ടിയുടെ വികസന നയത്തെ ജനങ്ങള്‍ പൂര്‍ണമായി വിശ്വസിക്കുന്നതുകൊണ്ടാണിതെന്നും മോദി പറഞ്ഞു. ബംഗാളിലും ബി.ജെ.പി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ബംഗാളിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും 3250 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായി മാറിയ ബി.ജെ.പി ഇത്തവണ ബംഗാളില്‍ അധികാരം പിടിക്കാനുള്ള കഠിനശ്രമത്തിലാണ്.
https://www.facebook.com/Malayalivartha






















