വിജയ്‌യുടെ ടിവികെയ്ക്ക് വിസില്‍ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) വിസില്‍ ചിഹ്നത്തില്‍ മത്സരിക്കും. ട.വി.കെയ്ക്ക് വിസില്‍ ചിഹ്നം അനുവദിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു.
ചിഹ്നം ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ 11ന് ടി.വി.കെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ലഭ്യമായ ചിഹ്നങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ഏഴ് ചിഹ്നങ്ങളുടെ പട്ടികയാണ് അന്ന് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചത്. കൂടാതെ സ്വന്തമായി ഉണ്ടാക്കിയ മൂന്ന് ചിഹ്നങ്ങളും കമ്മിഷന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരുന്നു.
കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനും (എം.എന്‍.എം) തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നം അനുവദിച്ചിട്ടുണ്ട്. ബാറ്ററി ടോര്‍ച്ചാണ് എം.എന്‍.എമ്മിന്റെ ചിഹ്നം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ ചിഹ്നത്തിലാണ് എം.എന്‍.എം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്.
https://www.facebook.com/Malayalivartha























