ക്ഷേത്രപരിസരത്ത് പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘര്‍ഷം

വിനോദസഞ്ചാര കേന്ദ്രമായ സക്ലേഷ്പൂര്‍ ബെട്ടാഡ ഭൈരവേശ്വര ക്ഷേത്രത്തിനു സമീപം പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘര്‍ഷം. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ക്‌ഷേത്രമാണിത്. സക്ലേഷ്പൂരിലെ ക്ഷേത്രപരിസരത്ത് ഫോട്ടോഷൂട്ടിനായി എത്തിയ ദമ്പതികളും ഫൊട്ടോഗ്രഫര്‍മാരും ഒരു സംഘം ആളുകളുമായി തര്‍ക്കത്തിലാവുകയായിരുന്നു. ക്ഷേത്രപരിസരത്ത് ഫൊട്ടോഗ്രഫി നടത്തുന്നതിനെ ചിലര്‍ എതിര്‍ത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ഫൊട്ടോഗ്രഫര്‍മാര്‍ ക്ഷേത്ര പരിസരത്ത് ഷൂ ധരിച്ചു എന്ന് ആരോപിച്ചാണ് തര്‍ക്കം ഉടലെടുത്തത്. വാഗ്വാദം പിന്നീട് അക്രമത്തില്‍ കലാശിക്കുകയും ഫൊട്ടോഗ്രഫര്‍മാരായ നവി, നന്ദന്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ ഒരു ക്യാമറ തകര്‍ക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പരുക്കേറ്റ ഫൊട്ടോഗ്രഫര്‍മാരെ സക്ലേഷ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സക്ലേഷ്പൂര്‍ റൂറല്‍ പൊലീസ് സംഭവത്തില്‍ ഇടപെടുകയും കേസെടുക്കുകയും ചെയ്തു. ആക്രമണം നടത്തിയ മൂഡിഗെരെ താലൂക്ക് സ്വദേശികളായ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഷി, പ്രശാന്ത്, രക്ഷ, അരവിന്ദ്, ഉചിത്, പ്രജ്വല്‍, നിശാന്ത് എന്നിവരാണ് പിടിയിലായത്.
https://www.facebook.com/Malayalivartha



























