ഷിയാസ് കരീം ഞെട്ടിക്കുന്ന ശബ്ദരേഖ..അറുപത് വയസ്സുള്ള ഒരു സ്ത്രീയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട സാഹചര്യം തനിക്കില്ലെന്ന് ഷിയാസ്..എന്നാൽ സത്യാവസ്ഥ എന്ത്..

ലൈംഗികമായും സാമ്പത്തികമായും ചൂഷണം നടത്തിയെന്ന് ആരോപിച്ച് മോഡലും നടനുമായ ഷിയാസ് കരീമിനെതിരെ കുറച്ച് ആഴ്ചകൾക്ക് മുൻപ് ചില ലൈംഗികാരോപണങ്ങൾ ഉയർന്നു വന്നിരുന്നു . ചില വോയിസ് ക്ലിപ്പുകൾ അടക്കം തെളിവ് സഹിതമായിരുന്നു ഈ ആരോപണങ്ങൾ പുറത്തു വന്നത് .കോടതിയുടെ പരിഗണയിലാണ് കേസ് . 65 ലക്ഷത്തോളം രൂപ പലപ്പോഴായി തന്റെ പക്കല്‍ നിന്ന് തട്ടിയെടുത്തുവെന്നും തിരികെ ചോദിച്ചപ്പോള്‍ നഗ്നദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ ഇടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.
ഇപ്പോഴിതാ വീണ്ടും ചില ആരോപണങ്ങൾ കൂടി ഉയരുകയാണ് . തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഷിയാസ് കരീം പ്രതികരിച്ചത്. പരാതിക്കാരിക്ക് തന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഉമ്മയുടെയും സഹോദരിയുടെയും പക്കൽ നിന്നും അവർ വാങ്ങിയ പണവും സ്വർണ്ണവും തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിന് കാരണം.അറുപത് വയസ്സുള്ള ഒരു സ്ത്രീയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട സാഹചര്യം തനിക്കില്ലെന്നും ഷിയാസ് വ്യക്തമാക്കി.
അവരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷമാകാറായി. എനിക്ക് ഒരു കുഞ്ഞുണ്ട്. ഞാൻ മാന്യമായാണ് ജീവിക്കുന്നത്. എനിക്ക് ഇപ്പോൾ സ്ത്രീകളുമായി ഇടപെഴകാൻ തന്നെ ചെറിയൊരു പേടിയാണ്. കാരണം മുൻപേ എനിക്ക് എതിരെ ഒരു ആരോപണവും കള്ള കേസുമെല്ലാം ഉള്ളതുകൊണ്ട് വളരെ ശ്രദ്ധാലുവാണ്.എന്ത് പ്രശ്നം വന്നാലും ഞാൻ സ്വീകരിക്കുന്ന നിലപാടുകളിൽ മാറ്റമുണ്ടാവില്ല. അത്രയും ധൈര്യം എനിക്കുണ്ട്.
മാത്രമല്ല എന്റെ കുടുംബവും എന്നെ അറിയുന്നവരും സ്നേഹിക്കുന്നവരും കൂടെയുണ്ട്. എന്ത് പ്രശ്നം വന്നാലും ഫൈറ്റ് ചെയ്യും".- ഷിയാസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























