യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ചെന്നൈയെ നടുക്കി ക്രൂരത . ഒഡീഷ സ്വദേശിനിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഗുഡുവാഞ്ചേരി മസ്ജിദ് സ്ട്രീറ്റിൽ താമസിച്ചിരുന്ന ഹയാത്ത് നിഷയുടെ ശരീരഭാഗങ്ങളാണ് വിവിധ ഇടങ്ങളിൽ നിന്നായി പൊലീസ് കണ്ടെടുത്തത്. സംഭവത്തിൽ സ്യൂട്ട്കെയ്സിലാക്കിയ ഭാഗങ്ങൾ ട്രെയിനിൽ ഉപേക്ഷിച്ച ഒഡീഷക്കാരായ ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട തമിഴ്നാട് എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്യൂട്ട്കെയ്സ് കണ്ടെത്തിയത്.
ആഗസ്റ്റ് 5-നാണ് ആഗ്ര റെയിൽവേ സ്റ്റേഷനിൽ ദുർഗന്ധംവമിച്ചതിനെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ചുവന്ന സ്യൂട്ട്കേസ് റെയിൽവേ പോലീസ് പരിശോധിക്കുന്നത്. തുടർന്ന് ആഗ്ര പോലീസും ഗവൺമെന്റ് റെയിൽവേ പോലീസും നടത്തിയ സംയുക്ത അന്വേഷണത്തിൽ സ്യൂട്ട്കേസ് ചെന്നൈയിൽ നിന്നാണ് ട്രെയിനിൽ കയറ്റിയതെന്ന് സ്ഥിരീകരിച്ചു. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെയും പരിസരങ്ങളിലെയും 350-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു പുരുഷനും സ്ത്രീയും ചേർന്ന് സ്യൂട്ട്കേസ് ട്രെയിനിൽ വെക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് നടത്തിയ സി.സി.ടി.വി പരിശോധനയിൽ ദമ്പതികൾ ട്രെയിനിൽ പെട്ടി ഉപേക്ഷിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ച സ്ത്രീയുടെ ഗുഡുവാഞ്ചേരിയിലെ താമസസ്ഥലം പൊലീസ് കണ്ടെത്തിയത്.ദമ്പതികൾക്കൊപ്പമാണ് ഹയാത്ത് നിഷ താമസിച്ചിരുന്നതെന്നും, ഇവരുടെ 19 വയസ്സുള്ള മകൻ താംബരത്ത് എ.സി മെക്കാനിക്കായി ജോലി ചെയ്യുകയാണെന്നും പ്രദേശവാസികൾ പൊലീസിന് മൊഴി നൽകി. തുടർന്ന് ഈ വീട്ടിൽ പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ബിരിയാണി വയ്ക്കുന്ന ചെമ്പിൽ മൈദയ്ക്കും പച്ചക്കറികൾക്കും അടിയിൽ ഒളിപ്പിച്ച നിലയിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു.ഇവർ തന്നെയാണ് കൊലപാതകം നടത്തിയതെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.
അതേസമയം, കൊല്ലപ്പെട്ട സ്ത്രീയുടെ തലഭാഗം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അത് മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാകുമെന്നും പൊലീസ് സംശയിക്കുന്നു. പ്രതികളായ ദമ്പതികൾക്കായി റെയിൽവേ സ്റ്റേഷനുകളിലും മറ്റു കേന്ദ്രങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഗുഡുവഞ്ചേരിയിലെ മോസ്ക് സ്ട്രീറ്റിലുള്ള ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. ഇവിടെ വച്ചാണ് കൊലപാതകം നടന്നതെന്നും, തമ്പാരം ഭാഗത്ത് എക്സ്പോർട്ട് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശിനി ഹയാത് നിഷയാണ് കൊല്ലപ്പെട്ടതെന്നും തിരിച്ചറിഞ്ഞു.
https://www.facebook.com/Malayalivartha























