വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!

കേരളത്തിൽ വരും മണിക്കൂറുകളിൽ കാലാവസ്ഥ പൂർണ്ണമായി മാറിയേക്കും. ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി ഇന്ന് രാവിലെയോടെ ദുർബലമാകാൻ സാധ്യതയുണ്ടെങ്കിലും വടക്കൻ-മധ്യ കേരളത്തിൽ മഴ കനക്കുമെന്നാണ് പുതിയ റിപ്പോർട്ട്. തൃശൂർ, എറണാകുളം, ഇടുക്കി ഉൾപ്പെടെ 8 ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനമായി, ഇന്ന് രാത്രി 11:30 വരെ കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതുകൊണ്ട് തന്നെ കടൽ തീരത്തുള്ളവരും മലയോര മേഖലകളിൽ ഉള്ളവരും അതീവ ജാഗ്രത പാലിക്കുക.
https://www.facebook.com/Malayalivartha
























