നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ കണ്ണൂർ കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നുമുതൽ ഈമാസം 27 വരെയുള്ള ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.കേരള- കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെയും പരമാവധി 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രവും അറിയിച്ചു.തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു. ആഗസ്റ്റ് 23 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ആഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ (24/08/2026) പുലർച്ചെ 02.30 മുതൽ 25/08/2026 പകൽ 8.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.ഓണം കലക്കാന്‍ മഴ തുടരുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ എങ്ങും ഉയരുന്നത്. മഴ കനത്താല്‍ ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കും.
ഇത് വിപണിയെ പൂര്‍ണ്ണമായും തളര്‍ത്തും. പ്രത്യേകിച്ച് വഴിയോരത്ത് പച്ചക്കറിയും പൂക്കളും തുണിത്തരങ്ങളും വില്‍ക്കുന്ന ചെറുകിട കച്ചവടക്കാരെയാകും മഴ ഏറ്റവും കൂടുതല്‍ ബാധിക്കുക. മഴ പെയ്താല്‍ ഉത്രാടപ്പാച്ചിലിന്റെ ആവേശം കെട്ടടങ്ങുമോ എന്ന ഭയം വിപണിയിലുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ഓണ വിപണി ലക്ഷ്യമാക്കി വ്യാപാരികള്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്. നാളത്തെ ഒറ്റദിവസം കൊണ്ട് വിറ്റഴിക്കേണ്ട ഇവയെല്ലാം മഴ കൊണ്ടുപോകുമോ എന്ന നെഞ്ചിടിപ്പിലാണ് കേരളത്തിലെ വ്യാപാരി സമൂഹം
https://www.facebook.com/Malayalivartha
























