ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം. കിരീട പോരാട്ടത്തിൽ ബയേൺ മ്യൂണിക്ക് ബൊറൂസിയ ഡോർട്ട്മുൺഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ടീമിന്റെ തുടർച്ചയായ രണ്ടാം കിരീടമാണ്.
ഇരുടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചു തുടങ്ങിയ മത്സരത്തിൽ ലെഫ്റ്റ് ബാക്ക് താരം നതാനിയേൽ ബ്രൗണിലൂടെയാണ് (28) ബയേൺ അക്കൗണ്ട് തുറന്നത്.
ആദ്യ പകുതി അവസാനിക്കാനിരിക്കെ മൈക്കിൾ ഓലിസെ (46) ബയേണിനായി രണ്ടാം ഗോൾ നേടി. ഡോർട്ട്മുൺഡിനായി സ്ട്രൈക്കർ ഫാബിയോ സിൽവ (75) ആശ്വാസഗോൾ നേടി.
12-ാം തവണയാണ് ബയേൺ മ്യൂണിക്ക് ജർമൻ സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കുന്നത്. ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ റെക്കോഡും ബയേണിനാണ്. ഡോർട്ട്മുൺഡിന്റെ പ്രതിരോധതാരം റമി ബെൻസെബൈനി 90-ാം മിനിറ്റിൽ ചുവപ്പുകാർഡ് കിട്ടി പുറത്താകുകയും ചെയ്തു.
https://www.facebook.com/Malayalivartha
























