ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...

ബംഗ്ലാദേശിലെ രംഗ്പുരിൽ നിന്നും മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഒരു കൂട്ടക്കൊലപാതകത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. വിരമിച്ച സ്കൂൾ അധ്യാപകനായ ഗണപതി ചക്രവർത്തി, ഭാര്യ പ്രീതിലത, മകൾ അഗാമി, അഞ്ചാം ക്ലാസുകാരനായ മകൻ പ്രിയം എന്നിവരടങ്ങുന്ന നാലംഗ കുടുംബത്തെ വീടിനുള്ളിൽ അതിക്രൂരമായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വീടിന്റെ ടെറസിലിരുന്ന് മാരക ലഹരിഗുളികയായ 'യാബ' ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ഈ കൊടുംക്രൂരതയ്ക്ക് പിന്നിലെന്ന് ബംഗ്ലാദേശ് പോലീസ് സ്ഥിരീകരിച്ചു.
അധ്യാപകന്റെ ബന്ധുക്കൾ കൂടിയായ രണ്ട് യുവാക്കളെ പോലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം വീട്ടിൽ വെച്ച് കുളിക്കുകയും ഫ്രിഡ്ജിലെ ഭക്ഷണസാധനങ്ങൾ എടുത്ത് കഴിക്കുകയും ചെയ്ത പ്രതികൾ, തെളിവ് നശിപ്പിക്കാനായി കൊല്ലപ്പെട്ടവരുടെ മൊബൈൽ ഫോണുകൾ ഡിറ്റർജന്റ് വെള്ളത്തിൽ മുക്കിവെക്കുകയും ചെയ്തു. ക്രൂരമായ ഈ കൂട്ടക്കൊലപാതകം അയൽരാജ്യത്ത് വലിയ ജനരോഷത്തിന് കാരണമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























