Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍

24 AUGUST 2026 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

കോടികളുടെ കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ ചെലവഴിക്കേണ്ട തുക നേതാക്കള്‍ വീതിച്ചെടുക്കുന്നതാണ് പാര്‍ട്ടിയുടെ രീതിയെന്ന് ദേവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ക്യാമ്പെയ്ന്‍ അവസാനിക്കാന്‍ പതിനഞ്ച് ദിവസമുള്ളപ്പോള്‍ കള്ളപ്പണം ചെലവഴിക്കും. ബാക്കി വീതംവെയ്ക്കുമെന്നും ദേവന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ദേവന്റെ പ്രതികരണം. 'പാര്‍ട്ടിയില്‍ ചേര്‍ന്നു എന്നല്ലാതെ കേരള ബിജെപി എന്നെ അവരിലേക്ക് അടുപ്പിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അനൗണ്‍സ് ചെയ്യുമ്പോഴാണ് ബ്ലാക്ക് മണി മുഴുവന്‍ വരുന്നത്. ക്യാമ്പെയ്‌ന്റെ സമയത്താണ് കള്ളപ്പണം ചെലവഴിക്കുന്നത്. അഞ്ച് കോടി വന്നിട്ടുണ്ടെങ്കില്‍ അതില്‍ 50 ലക്ഷം രൂപയേ ചെലവാക്കുന്നുള്ളൂ. ബാക്കി പണം നേതാക്കള്‍ വീതിച്ചെടുക്കുമെന്നും ദേവന്‍ പറഞ്ഞു.

ടിവികെയുമായി ബന്ധപ്പെട്ടും ദേവന്‍ പ്രതികരിച്ചു. ടിവികെ കേരളത്തില്‍ നിര്‍ണായക ശക്തിയാകുമെന്ന് ദേവന്‍ പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ടിവികെയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകും. അടുത്ത തെരഞ്ഞെടുപ്പ് 2031ല്‍ ആണ്. അഞ്ച് വര്‍ഷം സമയമുണ്ടെന്നും ദേവന്‍ പറഞ്ഞു. ടിവികെ തമിഴ്‌നാട്ടില്‍ മാത്രം ഒതുങ്ങില്ല. ദേശീയ തലത്തിലേക്ക് കൊണ്ടുവരാനാണ് വിജയ് ശ്രമിക്കുന്നത്. ടിവികെയില്‍ പുതുമുഖങ്ങള്‍ക്ക് മാത്രമേ സ്ഥാനമുണ്ടാകുകയുള്ളൂവെന്നും അല്ലാത്തവരെ എടുക്കില്ലെന്നും ദേവന്‍ പറഞ്ഞു. ഇക്കഴിഞ്ഞ പതിനാറാം തീയതിയായിരുന്നു ദേവന്‍ ബിജെപി വിട്ടത്. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ പൊതു വേദിയില്‍വെച്ചായിരുന്നു പാര്‍ട്ടി വിടുന്നതായുള്ള ദേവന്റെ പ്രഖ്യാപനം വന്നത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിടേണ്ടിവന്നുവെന്ന് ദേവന്‍ കുറ്റപ്പെടുത്തിയിരുന്നു.

ദേവന്റെ പ്രഖ്യാപനത്തില്‍ അതേ വേദിയില്‍ ഉണ്ടായിരുന്ന ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. രാജി പ്രഖ്യാപിക്കേണ്ട വേദി ഇതായിരുന്നില്ലെന്നും ദേവന്റെ രാജി പ്രഖ്യാപനം അത്ഭുതപ്പെടുത്തിയെന്നുമായിരുന്നു ബി രാധാകൃഷ്ണ മേനോന്റെ പ്രതികരണം. ബിജെപിയില്‍ നിന്ന് പുറത്തുവന്ന ദേവനുമായി ടിവികെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ദേവന് സംസ്ഥാന അധ്യക്ഷ സ്ഥാനം നേതാക്കള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ പത്തിന് ചെന്നൈയില്‍ വെച്ച് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേവന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. താന്‍ ആഗ്രഹിക്കുന്നതാണ് തമിഴ്‌നാട്ടില്‍ വിജയ് ചെയ്യുന്നതെന്നും നിരവധി യുവാക്കള്‍ ഫോണില്‍ വിളിച്ച് തനിക്ക് പിന്തുണ അറിയിച്ചെന്നും ദേവന്‍ പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (43 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (45 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (46 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (58 minutes ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends