പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ

കേരളത്തെ നടുക്കിയ കൊട്ടിയം സൈബർ ക്രൈം കേസിൽ ഒളിവിൽ പോയ ഭർത്താവ് ഒടുവിൽ പോലീസ് പിടിയിൽ. പണത്തിന് വേണ്ടി സ്വന്തം ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി വിദേശ അശ്ലീല സൈറ്റുകൾക്ക് വിറ്റ ക്രൂരനാണ് കൊട്ടിയം പോലീസിന്റെ വലയിലായത്. യുകെയിൽ വെച്ച് തുടങ്ങിയ ലൈംഗിക വൈകൃതങ്ങൾ ഒടുവിൽ നാല് വയസ്സുകാരിയായ മകളുടെ മുന്നിലും പ്രദർശിപ്പിച്ചതോടെ പ്രതിക്കെതിരെ അതികഠിനമായ പോക്സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്ത ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പൊക്കിയത്.
https://www.facebook.com/Malayalivartha























