മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....

ഒരൊറ്റ ഐഫോണിന് വേണ്ടിയുള്ള വാശി ഒരു കുടുംബത്തെയാകെ ഇല്ലാതാക്കി എന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ആ ദാരുണ വാർത്ത പുറത്തുവന്നത്. എന്നാൽ, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇപ്പോൾ ഞെട്ടിക്കുന്ന മറ്റ് ചില വസ്തുതകൾ പുറത്തുവരുന്നു. മരണങ്ങൾക്ക് പിന്നിൽ കേവലം ഒരു മൊബൈൽ ഫോണിന്റെ മാസത്തവണ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കം മാത്രമല്ല ഉള്ളത്.
വർഷങ്ങളായി ആ കുടുംബത്തിൽ പുകഞ്ഞു കൊണ്ടിരുന്ന ആഭ്യന്തര കലഹങ്ങളും, കടുത്ത മാനസിക സമ്മർദ്ദങ്ങളുമാണ് മൂന്ന് ജീവനുകൾ ഒന്നിച്ച് പൊലിയാൻ കാരണമായതെന്ന് വ്യക്തമാകുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് മാതാവ് സംഗീത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ശാപവാക്കുകളുടെ വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha
























