പൊള്ളലേറ്റ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നര വയസുകാരനു നല്‍കിയത് എച്ച് ഐവി പോസിറ്റിവ് രക്തം

ആരും സഹിക്കില്ല. അറുതിയില്ലാത്ത തോന്ന്യാസം ചോദിക്കാന്‍ ആരുമില്ലേ. ഗുരുതരമായ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നര വയസുകാരനു കയറ്റിയത് എച്ച് ഐവി പോസിറ്റിവ് രക്തമെന്ന് ആരോപണം. ഗുവഹത്തി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ അഞ്ച് മാസമായ ചികിത്സയിലായിരുന്ന കുട്ടിയ്ക്കാണ് എയിഡ്‌സ് ബാധിച്ചത്.
2015 ഏപ്രില്‍ മാസമായിരുന്നു ശരീരമാസകലം ഗുരുതര പൊള്ളലുകളോടെ മൂന്നരവയസുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറ് മാസത്തോളം കൂട്ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടയില്‍ അഞ്ച് സര്‍ജറികള്‍ നടത്തി. ഇതിനാവശ്യമായ രക്തം ആശുപത്രിയുടെ രക്തബാങ്കില്‍ നിന്നായിരുന്നു ശേഖരിച്ചത്.
പിന്നീട് ഈ ഏപ്രില്‍ മാസം നടത്തിയ പരിശോധനയിലാണു കുട്ടി രോഗബാധിതനാണെന്നു തിരിച്ചറിഞ്ഞത്. എന്നാല്‍ വിവരമറിഞ്ഞ ആശുപത്രി അതികൃതര്‍ ഇതു പുറത്തു പറയരുത് എന്ന് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് രോഗം ഇല്ലന്നും പിന്നെ എങ്ങനെ കുട്ടിക്ക് എയ്ഡ്‌സ് ബാധിച്ചു എന്നും ഇവര്‍ ചോദിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























