ഫോണ്‍ വിളി മുറിയല്‍: ടെലികോം കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി; 'ട്രായ് ഉത്തരവ് ഏകപക്ഷീയമെന്നും കോടതി

കമ്പനികളുടെ നിലവിളി കോടതി കേട്ടു. ഫോണ്‍ വിളി മുറിയലിന് ടെലികോം കമ്പനികളില്‍ നിന്നും പിഴ ഈടാക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച ഉപഭോക്താവിന് അനുകൂലമായി ട്രായ് പുറപ്പെടുവിച്ച ഉത്തരവ് കോടതി റദ്ദാക്കി. ട്രായ് തീരുമാനം ഏകപക്ഷീയവും നീതികരിക്കാന്‍ സാധിക്കാത്തതുമാണെന്ന് കോടതി പറഞ്ഞു.
പിഴ ഏര്‍പ്പെടുത്താനുള്ള ട്രായ് തീരുമാനത്തെ ഡല്‍ഹി ഹൈക്കോടതി നേരത്തെ ശരിവച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ടെലികോം കമ്പനികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം. ടെലികോം കമ്പനികള്‍ക്കെതിരായ നടപടിക്ക് പാര്‍ലമെന്റ് ചട്ടമുണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
തടസ്സപ്പെടുന്ന ഓരോ കോളിനും ഒരു രൂപ വീതം പിഴ ഈടാക്കാനായിരുന്നു ട്രായിയുടെ തീരുമാനം. ഉപഭോക്താക്കളില്‍ നിന്നും നിരന്തരം ഉയരുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഫോണ്‍ വിളി മുറിയലിന് പിഴ ഏര്‍പ്പെടുത്താന്‍ ട്രായ് തീരുമാനിച്ചത്. ഈ തീരുമാനമാണ് ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബഞ്ച് റദ്ദാക്കിയത്.
ജനുവരി ഒന്നു മുതല നടപ്പാക്കാനിരുന്ന ഉത്തരവ് സുപ്രീംകോടതി വിധി വരുന്നതുവരെ തടഞ്ഞുവെക്കുകയായിരുന്നു. ട്രായ് വിജ്ഞാപനം ശരിവച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ടെലികോം കമ്പനികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























