പോത്തിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മയ്ക്ക് മുമ്പിലിട്ട് വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നു

പോത്തിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് കോളേജ് വിദ്യാര്‍ത്ഥിയെ തൃണമൂല്‍ നേതാവിന്റെ നേതൃത്വത്തിലുള്ള ജനക്കൂട്ടം തല്ലിക്കൊന്നു. തിങ്കളാഴ്ച്ച പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലാണ് മനുഷ്യത്വത്തെ ചോദ്യം ചെയ്യുന്ന സംഭവം നടന്നത്. കൗശിക്കിന്റെ അമ്മ 60,000 രൂപ നല്‍കുന്നത് വരെ മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനമേറ്റ് ചോരയില്‍ കുളിച്ചുകിടന്ന കൗശിക്കിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല.
പര്‍ഗാനാസ് ജില്ലയിലെ മന്തിര്‍ബസാര്‍ നിവാസിയായ കൗശിക് കുടുംബത്തോടൊപ്പം അക്ഷയതൃതീയ ദിനത്തില്‍ ഡയമണ്ട് ഹാര്‍ബറിലെ ബന്ധുവിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. ബന്ധുവിന്റെ വീടിനടുത്തെ പ്രദേശങ്ങള്‍ കാണാന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ കൗശിക് പോത്തിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം വളഞ്ഞു. താന്‍ നിരപരാധിയാണെന്ന് ബോധിപ്പിച്ചെങ്കിലും ജനക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
കൗശിക്കിന്റെ അമ്മയുടെ പരാതിയില്‍ തൃണമൂല്‍ നേതാവ് അടക്കം പത്ത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവരില്‍ നാല് പേര്‍ പിടിയിലായി. തൃണമൂല്‍ നേതാവും പഞ്ചായത്ത് പ്രസിഡണ്ടുമായ തപസ് ഒളിവിലാണ്. കൗശിക്ക് മോഷ്ടിച്ചെന്ന ജനക്കൂട്ടം ആരോപിച്ച പോത്തിനെ തിരച്ചലിനൊടുവില്‍ സമീപപ്രദേശത്ത് നിന്നും കണ്ടെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























