പശ്ചിമ ബംഗാള്‍ മമത നിലനിര്‍ത്തി

തമിഴ്‌നാടിന് പിന്നാലെ പശ്ചിമ ബംഗാളിലും നിലവിലെ സര്‍ക്കാരിന് ഭരണ തുടര്‍ച്ച. 299 അംഗ നിയമസഭയില്‍ 211 സീറ്റുകള്‍ നേടിയാണ് മമത ബാനര്‍ജി ഭരണം നിലനിര്‍ത്തിയത്. ഇടത്‌കോണ്‍ഗ്രസ് സഖ്യം 74 സീറ്റ് നേടി. ബി.ജെ.പി രണ്ട് സീറ്റും മറ്റുള്ളവര്‍7 സീറ്റും നേടി. ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ക്കിടയിലും ഭരണം നിലനിര്‍ത്താനായത് തൃണമുലിന് നേട്ടമാണ്.അസമിലൂടെ ഇത് ആദ്യമായി ഒരു വടക്ക് കിഴക്കന്‍ സംസ്ഥാനത്ത് ബി.ജെ.പി അധികാരം നേടി. 126 അംഗ നിയമസഭയില്‍ 76 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരം പിടിച്ചത്. കഴിഞ്ഞ നിയമസഭയില്‍ ബി.ജെ.പിയുടെ അംഗബലം അഞ്ച് സീറ്റ് ആയിരുന്നു. അസമില്‍ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് 24 സീറ്റില്‍ ഒതുങ്ങി. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് 13 സീറ്റും മറ്റുള്ളവര്‍ 13 സീറ്റും നേടി.കേരളത്തിലും അസമിലും ഭരണം നഷ്ടപ്പെട്ടപ്പോള്‍ പുതുച്ചേരി മാത്രമാണ് കോണ്‍ഗ്രസിനെ തുണച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























