ഇറ്റാലിയന്‍ നാവികരില്‍ കൊലക്കുറ്റം ചുമത്തി ഐ എന്‍ എ അന്വേഷണ റിപ്പോര്‍ട്ട്

കടല്‍ക്കൊലപാതക കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി ദേശീയ അന്വേഷണ ഏജന്‍സിയായ ഐഎല്‍ എ റിപ്പോര്‍ട്ട് തയ്യാറാക്കി. കേന്ദ്ര ആഭ്യന്തര വകുപ്പില്‍നിന്ന് പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചതിന് ശേഷം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.
ഇറ്റാലിയന്‍ നാവികരില്‍ കൊലക്കുറ്റം ചുമത്തരുത് എന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടിനെതിരാണ് ഐഎന്‍എയുടെ റിപ്പോര്‍ട്ട്.കേരളാ പോലീസിന്റെ നിഗമനങ്ങള്‍ ശരിവയ്‌ക്കുന്നതാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനങ്ങള്‍. സുവ നിയമം അനുസരിച്ച് പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ് ഐ ആര്‍) തയ്യാറാക്കിയപ്പോള്‍തന്നെ അന്വേഷണത്തിന്റെ ഗതി ഏകദേശം നിര്‍ണ്ണയിക്കപ്പെട്ടിരുന്നു.
കൊല്ലം നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ 2012 ഫെബ്രുവരി 15ന് ഇറ്റാലിയന്‍ നാവികരായ ലസ്‌തോറെ മാസി മിലിയാനോ , സാല്‍വതോറെ ജിറോണ്‍ എന്നിവര്‍ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് കേസ്. ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിയിലെ സുരക്ഷ ചുമതലയായിരുന്നു നാവികസേന ഭടന്‍മാരായ ഇവര്‍ക്കുണ്ടായിരുന്നത്. കടല്‍ക്കൊള്ളക്കാരായിരുന്നു എന്ന് കരുതിയാണ് വെടിവച്ചത് എന്നാണ് പിന്നീട് നല്‍കിയ വിശദീകരണം.
https://www.facebook.com/Malayalivartha