ദേവയാനിക്കെതിരെ അമേരിക്ക കുറ്റം ചുമത്തി.. അമേരിക്ക വിട്ടു പോകാന്‍ നിര്‍ദേശം

വീട്ടുജോലിക്കാരിയുടെ വിസ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന കേസില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡേക്കെതിരെ അമേരിക്ക കുറ്റം ചുമത്തി. ഇതേത്തുടര്‍ന്ന് അമേരിക്ക വിട്ടുപോകണമെന്ന് കോടതി ദേവയാനിയോട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ അവര്‍ ഇന്ത്യയിലേക്ക് തിരിച്ചു.
കേസിലെ വാദം കേള്‍ക്കലിന് നിശ്ചയിച്ച തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ടട് ദേവയാനി സമര്‍പ്പിച്ച ഹര്‍ജി യുഎസ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് കുറ്റം ചുമത്തിയത്. നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ദേവയാനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി കൈക്കൊള്ളാന്‍ അമേരിക്കയ്‌ക്ക് കഴിഞ്ഞിരുന്നില്ല. നയതന്ത്ര പരിരക്ഷ ഒഴിവാക്കാന്‍ ഇന്ത്യ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ദേവയാനിയോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടത്.
ദേവയാനിക്കെതിരെ കേസെടുത്തതിനെതിരായ ഇന്ത്യയുടെ പ്രതിഷേധം തള്ളിക്കളഞ്ഞാണ് ഇപ്പോള്‍ കുറ്റം ചുമത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12നാണ് ദേവയാനി അറസ്റ്റിലായത്. ദേവയാനി പ്രശ്‌നത്തോടെ ഇന്ത്യ- യുഎസ് ബന്ധം മുന്‍പൊന്നുമില്ലാത്തവിധം വഷളായിരിക്കുകയാണ്.
https://www.facebook.com/Malayalivartha