ജന്‍ലോക്‌പാല്‍ ബില്‍ ഫെബ്രുവരിയില്‍

അഴിമതി തടയുന്നതിന് വ്യവസ്ഥകള്‍ നിര്‍ദ്ദേശിക്കുന്ന ജന്‍ ലോക്‌പാല്‍ ബില്‍ ഫെബ്രുവരി ആദ്യവാരം പാസാക്കുമെന്ന് ഡല്‍ഹി മുക്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സൂചിപ്പിച്ചു. ഇത് സംബന്ധിച്ച കരട് ബില്‍ പാസാക്കുന്നതിനായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ വ്യാഴാഴ്‌ച്ച നിയോഗിച്ചു. ജനുവരി പകുതിയോടെ സമിതി കരട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും കെജ്രിവാള്‍ അറിയിച്ചു.
അതേസമയം അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാന്‍ കെജ്രിവാള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് ആദ്യദിനം തന്നെ നാലായിരത്തോളം പരാതികളെത്തി. ഇതില്‍ 72 കേസുകളില്‍ സര്‍ക്കാര്‍ ഇതിനകം നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
https://www.facebook.com/Malayalivartha