ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇസഡ് കാറ്റഗറി സുരക്ഷ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ഗാസിയാബാദ് പോലീസ് അറിയിച്ചു. മുഖ്യമന്ത്രി കേജ്‌രിവാളിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് ഈ തീരുമാനം. ഗാസിയാബാദിലെ ഗിര്‍നാര്‍ അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ളാറ്റിലാണ് കെജ്‌രിവാളുംകുടുംബവും താമസിക്കുന്നത്. ഫ്‌ളാറ്റിന് ചുറ്റും ശമായ സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുമുണ്ട്.
ഇസഡ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കൊപ്പം 24 മണിക്കൂറും 30 സുരക്ഷ ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കും. കൂടാതെ ഇന്ന് മുതല്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനൊപ്പം രണ്ട് അകമ്പടി വാഹനങ്ങളുമുണ്ടായിരിക്കും. രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരും 6 കോണ്‍സ്റ്റബിള്‍മാരും വാഹനത്തില്‍ ഉണ്ടായിരിക്കും.
നേരത്തെ തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിരുന്നു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നില്ല. എന്നാല്‍ ഇന്ന് മുതലുള്ള സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha