ഇനി ഇന്ത്യയില്‍ പോളിയോ ഇല്ല

ഇന്ത്യ പോളിയോയില്‍ നിന്ന് മോചിതമായിരിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്തൊരിടത്തുനിന്നും പോളിയോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.ആരോഗ്യരംഗത്ത് അമേരിക്ക,ജര്‍മ്മനി തുടങ്ങിയ മുന്തിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് അങ്ങനെ 127 കോടി ജനങ്ങളുമായി ഇന്ത്യയും നടന്നുകയറുകയാണ്.
കുറേ വര്‍ഷമായി പോളിയോ വാക്‌സിന്‍ വിതരണം മുതല്‍ വന്‍തോതിലുള്ള പ്രചാരണം വരെ പല മേഖലകളിലായി ഇന്ത്യ പോളിയോയ്‌ക്കെതിരെ പോരാട്ടം നടത്തിവരികയാണ്. സൗജന്യ പോളിയോ നടത്തിവരികയായിരുന്ന ഇതില്‍ ഏറ്റവും പ്രധാനഘടകം പിന്നാക്ക ദേശങ്ങളില്‍ ആദിവാസികള്‍ക്കിടയിലൊക്കെ പ്രത്യേക പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ച് എല്ലാ കുട്ടികള്‍ക്കും പോളിയോ വാക്‌സിന്‍ നല്‍കാനുള്ള പദ്ധതികളായാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചത്. ഇതിന് ഐക്യരാഷ്‌ട്രസഭയുടെ പൂര്‍ണപിന്തുണയുമുണ്ടായിരുന്നു. ജാതി-മത -രാഷ്‌ട്രീയ വ്യത്യാസങ്ങളെല്ലാം മറന്ന് സര്‍വ ജനങ്ങളും ഈ സംരംഭത്തിനു പിന്തുണ നല്‍കി. ഇന്ത്യയുടേതില്‍നിന്നും തികച്ചും ഭിന്നമായ കാഴ്‌ച്ചയാണ് പാകിസ്ഥാനില്‍ കാണാന്‍ കഴിയുന്നത്. പോളിയോ വിതരണത്തില്‍ മുഴുകിയ സന്നദ്ധപ്രവര്‍ത്തകരെ വെടിവെച്ചുവീഴ്‌ത്തിയ ഭീകരപ്രവര്‍ത്തകര്‍ ഈ രാജ്യത്തെ പോളിയോ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ തുരങ്കം വയ്‌ക്കുകയായിരുന്നു. പലേടത്തു നടന്ന ആക്രമണങ്ങളില്‍ ഏഴോളം സന്നദ്ധപ്രവര്‍ത്തകരാണ് ഇങ്ങനെ കൊല്ലപ്പെട്ടത്. അതോടെ പോളിയോയ്‌ക്കെതിരെ വ്യാപകമായ പ്രവര്‍ത്തനങ്ങള്‍ നടത്താനാവാതെ വന്നു. പാകിസ്ഥാനില്‍ ഈ സംഭവം ഇപ്പോഴും തുടരുകയാണ്.
ഇന്ത്യയ്‌ക്ക് ഇനി പാകിസ്ഥാനെയാണ് പേടിക്കേണ്ടത്. വാഗാ അതിര്‍ത്തി വഴിയും മറ്റും ധാരാളം ഇന്ത്യക്കാരും പാകിസ്ഥാന്‍കാരും അങ്ങോട്ടും ഇങ്ങോട്ടും ദിവസേന സഞ്ചരിക്കുകന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ കച്ചവടവും സജ്ജീവം. ഇങ്ങനെയുള്ള പരസ്‌പ്പരബന്ധത്തിലൂടെ പോളിയോ വൈറസ് വീണ്ടും കടന്നുവരാനുള്ള സാധ്യതകള്‍ വളരെയാണ്. എന്തായാലും പോളിയോയ്‌ക്കെതിരെ വര്‍ഷങ്ങളായി നടത്തിവന്ന പോരാട്ടം വിജയിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വന്‍വിജയം തന്നെ.
https://www.facebook.com/Malayalivartha