ആം ആദ്‌മി പാര്‍ട്ടിയില്‍ നാല് ദിവസം കൊണ്ട് അംഗമായവര്‍ പത്ത് ലക്ഷം

' മേ ഭീ ആംആദ്‌മി' (ഞാനും സാധാരണക്കാരന്‍ ) എന്ന പേരില്‍ ആപ് ഈ മാസം പത്തിന് ആരംഭിച്ച അംഗത്വ വിതരണപരിപാടി വന്‍ വിജയത്തിലേക്ക്. കഴിഞ്ഞ നാല് ദിവസം കൊണ്ട് ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ എണ്ണം പത്ത് ലക്ഷമായി എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഡല്‍ഹി, ഹരിയാന ,രാജസ്ഥാന്‍ , ഗുജറാത്ത്, മദ്ധ്യപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ സാധാരണക്കാരാണ് പാര്‍ട്ടിക്ക് വന്‍ പിന്തുണ നല്‍കുന്നതെന്ന് ആംആദ്‌മി നേതാവ് ഗോപാല്‍ റായ് വ്യക്തമാ
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ആരംഭിച്ച അംഗത്വവിതരണ പരിപാടി ഈ മാസം 26 വരെ നീണ്ടുനില്‍ക്കും.ഈ കാലയളവിനുള്ളില്‍ ഒരു കോടി ജനങ്ങളെ അംഗങ്ങളാക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
ഇതിനകം പാര്‍ട്ടിയുടെ വെബ്‌സൈറ്റിലൂടെ നാലര ലക്ഷം പേരും മിസ്‌ഡ് കോള്‍ നല്‍കി ആറര ലക്ഷം പേരും എസ് എം എസിലൂടെ ഒരു ലക്ഷം പേരും പാര്‍ട്ടിയില്‍ അംഗങ്ങളായിട്ടുണ്ടെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
അംഗത്വമെടുക്കുന്നതിന് മിസ്‌ഡ് കോള്‍ നല്‍കുകയോ എസ് എം എസ് അയയ്‌ക്കുകയോ ചെയ്യേണ്ട 07798220033 എന്ന നമ്പര്‍ കൂടാതെ 08082807715, 08082807716 എന്നീ നമ്പറുകള്‍ കൂടി പാര്‍ട്ടി പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha