Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..

പാകിസ്ഥാന് തിരിച്ചടി കൊടുക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്ത 5 നിര്‍ദേശങ്ങള്‍!

20 SEPTEMBER 2016 03:23 PM IST
മലയാളി വാര്‍ത്ത

ഉറിയിലെ ഭീകരാക്രമണത്തിന് പാകിസ്ഥാന് തിരിച്ചടി നല്കാന്‍ വ്യോമാക്രമണം ഉള്‍പ്പടെ 5 നിര്‍ദ്ദേശങ്ങളാണ് ഇന്നലെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഉയര്‍ന്നത്. ഉടന്‍ ഒരു തുറന്ന ഏറ്റുമുട്ടലിലേക്ക് പോകുന്നതിനോട് സൈനിക കമാന്‍ഡര്‍മാരും വിയോജിച്ചു എന്നാണ് സൂചന. 

ഉറിയില്‍ 18 സൈനികര്‍ മരിച്ച ആക്രമണത്തിന് ശക്തമായ തിരിച്ചടി വേണം എന്ന ആവശ്യം ബിജെപിക്കുള്ളില്‍ ശക്തമായ സാഹചര്യത്തില്‍ നാലു നിര്‍ദ്ദേശങ്ങളാണ് ഇന്നലെ പ്രധാനമന്ത്രി വിളിച്ച യോഗം ചര്‍ച്ച ചെയ്തത്.

1.ഇന്ത്യയുടെ മിറാഷ്, സുഖോയി വിമാനങ്ങള്‍ ഉപയോഗിച്ച് പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാംപുകള്‍ തകര്‍ക്കുക. വ്യോമസേന ഇതിന് തയ്യാറാണെങ്കിലും നിരപരാധികളും മരിക്കാനുള്ള സാധ്യതയുള്ളതിനാല്‍ കൃത്യമായ രഹസ്യാന്വേഷണ വിവരം അനിവാര്യമാണെന്ന് സേന വാദിക്കുന്നു

2. കരസേന അതിര്‍ത്തി കടന്ന് മിന്നലാക്രമണത്തിലൂടെ ഭീകര ക്യാംപുകള്‍ തകര്‍ക്കുക. ഭീകരക്യാംപുകള്‍ക്ക് സംരക്ഷണം നല്കുന്നത് പാക്‌സേന ആണെന്നതിനാല്‍ അവരുടെ ചെറുത്തുനില്പ് ഉണ്ടായേക്കാം

3. കീഴടങ്ങിയ ഭീകരര്‍ ഉള്‍പ്പടെ ചില നിഴല്‍ ഗ്രൂപ്പുകളെ ഉപയോഗിച്ച് ഉറിക്കു സമാനമായി പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തുക. ഇത് ഇന്ത്യയും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന പ്രചരണത്തിന് ഇടയാക്കിയേക്കാം

4.അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും പാകിസ്ഥാന്‍ സേനയുടെ പോസ്റ്റുകള്‍ ആര്‍ട്ടിലറി യൂണിറ്റ് ഉപയോഗിച്ച് ആക്രമിക്കുക. പാകിസ്ഥാന് ഒരു സന്ദേശം നല്കാമെങ്കിലും ഇതിന്റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താനാവില്ല.

5. ബ്രഹ്മോസ് മിസൈല്‍ അതിര്‍ത്തിയല്‍ വിന്യസിച്ച് ഭീകര ക്യാംപുകള്‍ക്ക് നേരെ തൊടുക്കുക.

തിരിച്ചടി എങ്ങനെ വേണമെന്ന് അന്തിമതീരുമാനം ആയിട്ടില്ല. ഭീകരക്യാപുകള്‍ തകര്‍ക്കണമെന്ന് ആവശ്യപ്പെടുമ്പോഴും പാക്‌സേനയുമായി ഒരു തുറന്ന ഏറ്റുമുട്ടലിന് സൈനിക കമാന്‍ഡര്‍മാരും സമയം ആവശ്യപ്പെട്ടു എന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (12 minutes ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (20 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (1 hour ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (8 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (10 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

Malayali Vartha Recommends