ബ്രഹ്മോസ് അടക്കമുള്ളവയുടെ ആയുധക്കരുത്തിൽ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ നാവികസേനയിലേക്കെത്തുന്നു...

ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈലുകളിൽ ഒന്നായ ബ്രഹ്മോസ് അടക്കമുള്ളവയുടെ ആയുധക്കരുത്തിൽ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ നാവികസേനയിലേക്കെത്തുന്നു
‘കാണാതെ ആക്രമിക്കുക’ എന്ന ആശയത്തിൽ സ്റ്റെൽത്ത് സാങ്കേതിക വിദ്യയിലുള്ള മഹേന്ദ്രഗിരി ഇന്ത്യൻ നാവികസേനയുടെ ‘പ്രോജക്ട് 17 എ’ പദ്ധതിയുടെ ഭാഗമായി നിർമിച്ച ആറ് യുദ്ധക്കപ്പലുകളിൽ അവസാനത്തേതാണ്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സാന്നിധ്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മഹേന്ദ്രഗിരിയുടെ വരവ് ഇന്ത്യയുടെ നിരീക്ഷണ-പ്രതിരോധശേഷിക്ക് വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷയുള്ളത്. മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിൽ നിർമിച്ച കപ്പൽ നാവികസേനയ്ക്ക് കൈമാറിയിട്ടുണ്ടായിരുന്നു. വൈകാതെ കപ്പലിന്റെ കമ്മിഷനിങ് നടക്കുമെന്നാണ് സൂചനകളുള്ളത്.
ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ സഹായിക്കുന്ന ‘സ്റ്റെൽത്ത്’ സാങ്കേതികവിദ്യയാണ് മഹേന്ദ്രഗിരിയുടെ പ്രധാന സവിശേഷത. 150 മീറ്റർ നീളവും 18 മീറ്റർ വീതിയുമുള്ള കപ്പലിന് 6670 ടൺ ഭാരം വഹിക്കാനായി ശേഷിയുണ്ട്. മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന മഹേന്ദ്രഗിരി അത്യാധുനികമായ സെൻസറുകളും ഡിജിറ്റൽ സംവിധാനങ്ങളും സംയോജിപ്പിച്ച കപ്പലാണ്. ബ്രഹ്മോസ്, ദീർഘദൂര ഉപരിതല-വ്യോമ മിസൈലുകൾ എന്നിവയെല്ലാം മഹേന്ദ്രഗിരിയുടെ കരുത്ത് വർധിപ്പിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha
























