ആധാര്‍ : സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേരളം കൂടുതല്‍ സമയം തേടും

സബ്‌സിഡി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച സത്യവാങ്‌മൂലം നല്‍കുന്നതിന് കേരളം സുപ്രീംകോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെടും. ചൊവ്വാഴ്‌ച്ച സത്യാവാങ്‌മൂലം നല്‍കാനായിരുന്നു കോടതി സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചിരുന്നത്.
ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ അനുകൂലിച്ച് കേരളം നേരത്തെ സത്യവാങ്‌മൂലം തയ്യാറാക്കിയിരുന്നു. എന്നാല്‍ പാചകവാതക സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലുള്ള എതിര്‍പ്പുകളെ പരാമര്‍ശിക്കാത്തതിനെ തുടര്‍ന്ന് വിവിധ വകുപ്പുകളില്‍ നിന്ന് എതിര്‍പ്പുകളുയര്‍ന്നു. ഇതോടെ സത്യവാങ്‌മൂലം നല്‍കാനുള്ള നടപടിയില്‍ നിന്ന് സംസ്ഥാനം പിന്മാറുകയായിരുന്നു.
മന്ത്രിസഭയുടെ പരിഗണനയ്‌ക്ക് എത്താത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ കൂടുതല്‍ സമയം തേടുന്നത്. മന്ത്രിസഭ അംഗീകരിച്ചാല്‍ മാത്രമേ ഇനി സത്യവാങ്‌മൂലം സമര്‍പ്പിക്കുകയുള്ളു. അടുത്ത 28നാണ് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.
ആധാര്‍ കാര്‍ഡ് ബാങ്കുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യവും ഇതോടൊപ്പം ഉന്നയിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























