15 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് ബാഗിനുളളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

സൗന്ദര്യ വര്‍ദ്ധന സാധനങ്ങള്‍ വില്‍ക്കുന്നയാള്‍ക്ക് മുംബൈ സിറ്റി ട്രെയിനില്‍ നിന്നും കണ്ടെത്തിയ ബാഗില്‍ നിന്നും കിട്ടിയത് 15 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ്. ബേലാപൂരിലേക്കുള്ള ലോക്കല്‍ ട്രെയിനിലാണ് സംഭവം.
കിഷോര്‍കാലി എന്ന് വില്‍പ്പനക്കാരനാണ് പണവും ആഭരണങ്ങളുമാണെന്ന് വിചാരിച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നും കുഞ്ഞിനെ കിട്ടിയത്. സമ്പന്നരായ ആരുടേയെങ്കിലും ബാഗായിരിക്കുമെന്ന് കരുതിയാണ് ബാഗ് എടുത്ത കിഷോര്‍ തൊട്ടടുത്ത സ്റ്റേഷനില്‍ ഇറങ്ങി ബാഗ് തുറന്നു നോക്കിയപ്പോഴാണ് ഒരു പിഞ്ചുകുഞ്ഞ് ബാഗിനുള്ളില്‍ കിടന്ന് കുഞ്ഞിക്കൈകളും കാലുകളും ഉയര്‍ത്തുന്നത് കണ്ടത്. അത് കണ്ടിട്ടും ബാഗ് പതുക്കെ ആരും കാണാതെ ഉപേക്ഷിക്കാനാണ് ശ്രമിച്ചത്. പക്ഷെ അത് ഡ്യൂട്ടിയിലുണ്ടായിരുന്ന ടിക്കറ്റ് കളക്‌ടര്‍ കാണുകയും തുടര്‍ന്ന് യാത്രക്കാര്‍ ഓടിക്കൂടുകയും ചെയ്‌തു.
സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളയുകയാണെന്ന് കരുതി നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി വിവരം ചോദിച്ചപ്പോഴാണ് ബാഗില്‍ നിന്നാണ് കുട്ടിയെ കിട്ടിയതെന്ന് വിവരം പുറത്തായത്. കാര്യം മോഷണത്തിന്റെ പരിധിയില്‍ വരുമെങ്കിലും ബാഗ് സമയത്ത് തുറന്നു പരിശോധിച്ച കിഷോര്‍കാലി ഇപ്പോള്‍ താരമായി മാറിയിരിക്കുകയാണ് . കിഷോര്‍ തക്ക സമയത്ത് കുട്ടിയെ കണ്ടില്ലായിരുന്നുവെങ്കില്‍ കുട്ടിക്ക് ഒരുപക്ഷേ ജീവന്‍ പോലും നഷ്‌ടപ്പെട്ടേനെ എന്ന് കുട്ടിയെ പരിശോധിച്ച ഡോക്‌ടര്‍മാര്‍ പറഞ്ഞു. മുബൈയിലെ ആശാസദനത്തിലേക്ക് മാറ്റിയ കുട്ടി ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























