പാവപ്പെട്ടവര്‍ വായ്പയടക്കാന്‍ പണമില്ലാതെ കഷ്ടപെടുബോള്‍ വിജയ് മല്ല്യ ഉള്‍പ്പെടെയുള്ള വമ്പന്‍മാരുടെ 7016 കോടി രൂപ വായ്പാ കുടിശിക എസ്ബിഐ എഴുതിത്തള്ളി

വായ്പ തിരിച്ചടയ്ക്കുന്നതില്‍ കുടിശിക വരുത്തിയ വമ്പന്‍മാരുടെ കടം എസ്ബിഐ എഴുതിത്തള്ളി. മദ്യ വ്യവസായി വിജയ് മല്ല്യ ഉള്‍പ്പെടെയുള്ളവരുടെ 7016 കോടി രൂപ കുടിശികയാണ് ബാങ്ക് എഴുതിത്തള്ളിയത്. തിരിച്ചടയ്ക്കാത്ത 100 പേരില്‍ 63 പേരുടെ കടമാണ് എഴുതിത്തള്ളിയത്.
63 പേരുടെ കടം പൂര്‍ണമായും എഴുതിത്തള്ളി. 31 പേരുടേത് ഭാഗികമായും ആറുപേരുടേത് നിഷ്‌ക്രിയ ആസ്തിയുമായാണ് ബാങ്ക് കണക്കാക്കിയിരിക്കുന്നത്. ദേശീയ ദിനപ്പത്രമായ ഡിഎന്‍എയാണ് വായ്പാ കുടിശിക എഴുതിത്തള്ളിയെന്ന വാര്‍ത്ത പുറത്തു വിട്ടത്.
2016 ജൂണ്‍ മാസം വരെയുള്ള കണക്കു പ്രകാരം 48000 കോടി രൂപയുടെ കിട്ടാക്കടമാണ് എസ്ബിഐ എഴുതിത്തള്ളിയത്. എന്നാല്‍ ഏതു കാലത്താണ് എഴുതിത്തള്ളല്‍ നടന്നതെന്നു സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ല.
<div id="InRead"> </div>
1201 കോടി രൂപയുടെ കിട്ടാക്കടമുള്ള മല്ല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 596 കോടി രൂപ കുടിശികയുള്ള കെഎസ് ഓയില്‍, 526 കോടി കുടിശികയുള്ള സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ്, 400 കോടി രൂപ കുടിശികയുള്ള ജിഇടി പവര്‍, 376 കോടി രൂപ കുടിശികയുള്ള സായ് ഇന്‍ഫോ സിസ്റ്റം എന്നിവയാണ് പട്ടികയിലുള്ള മറ്റു പ്രമുഖ കമ്പനികള്‍.
https://www.facebook.com/Malayalivartha


























