50 ലക്ഷം രൂപയുമായി യാചകന്‍ ബാങ്കില്‍

50 ലക്ഷം രൂപയുമായി യാചകന്‍ ബാങ്കില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥന്‍ ശരിക്കും ഞെട്ടി. ഇത്രയും വലിയ തുക നിക്ഷേപിക്കാന്‍ പാന്‍ കാര്‍ഡ് വേണമെന്നായി ഉദ്യോഗസ്ഥന്‍. പോക്കറ്റില്‍ നിന്ന് പാന്‍ കാര്‍ഡ് എടുത്ത് നീട്ടിയപ്പോള്‍ പണം സമ്പാദിച്ച സ്രോതസ് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ അതിനും രേഖ വേണമെന്നായപ്പോള്‍ യാചകന്‍ പണമടങ്ങിയ സഞ്ചിയും തൂക്കി വീട്ടിലേക്ക് മടങ്ങേണ്ടി വന്നു,
ഹൈദരാബാദിലെ വിഖാറാബാദിലാണ് സംഭവം. കുടുംബത്തിലെ എല്ലാവരും ഭിക്ഷാടനം നടത്തി ജീവിക്കുന്നവരാണെന്നും അത് വഴി കിട്ടിയ പണവും ഈയടുത്ത് രണ്ടേക്കര്‍ സ്ഥലം വിറ്റ വകയില്‍ കിട്ടിയ പണവും ചേര്‍ന്നാണ് ഈ തുകയെന്നും യാചകന്‍ വെളിപ്പെടുത്തിയെങ്കിലും ഡെപോസിറ്റ് നടന്നില്ല. സ്ഥലം വിറ്റ രേഖകളുമായി തിരിച്ചുവരാന്‍ ആവശ്യപ്പെട്ട് ബാങ്കധികൃതര്‍ യാചകനെ തിരിച്ചയക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























