മോദിയെ കളിയാക്കിയാല്‍ സംഭവിക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് സമാജ്വാദി പാര്‍ട്ടി എംപി. അമര്‍സിങ്ങിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തു. കറന്‍സി അസാധുവാക്കിയ വിഷയത്തിലാണ് അമര്‍സിങ്ങിനെതിരെയും അജ്ഞാതനായ ഒരു വ്യക്തിക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.ടി. ആക്ട് സെക്ഷന്‍ 66 പ്രകാരം സാമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ കൈമാറിയതിനും ക്രിമിനല്‍ വകുപ്പായ ഐ.പി.സി. 506 പ്രകാരവുമാണ് കേസ്.
ബിജെപി. സംസ്ഥാന വക്താവ് ഐ.പി. സിങ്ങാണ് പരാതി നല്‍കിയത്. എന്നാല്‍ ഐടി ആക്ടിലെ സെക്ഷന്‍ 66 സുപ്രീംകോടതി അസാധുവാക്കിയതാണ്. ഇക്കാരണം കൊണ്ടുതന്നെ ഈ വകുപ്പ് നിലനില്‍ക്കുന്നതല്ല.
അജ്ഞാതനായ വ്യക്തി പ്രധാനമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും നടത്തിയ പരാമര്‍ശങ്ങള്‍ കേട്ട് അമര്‍സിങ് ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ മാദ്ധ്യമത്തിലൂടെ തനിക്ക് ലഭിച്ചതായി ഐ.പി.
സിങ് പറഞ്ഞു.
ഇത്തരം ഒരു പരാതിയില്‍ കേസെടുക്കാനുള്ള വകുപ്പല്ല ഐപിസി 506. ആരുടെയെങ്കിലും ജീവനോ സ്വത്തിനോ ഭീഷണിയുയര്‍ത്തുന്നവര്‍ക്കെതിരെയാണ് ഈ വകുപ്പ് ചുമത്താറുള്ളത്. ഇവിടെ വെറുമൊരു ചിരിക്ക് എങ്ങനെ ഈ വകുപ്പ് ചുമത്തുമെന്നതില്‍ ആര്‍ക്കും ഉത്തരമില്ല.
ചൊവ്വാഴ്ചയാണ് ഈ വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, ഈ സംഭവത്തെ അപലപിക്കുന്നതായി അമര്‍സിങ് പറഞ്ഞു. ഹോട്ടലിന് പുറത്ത് വാഹനം കാത്തുനിന്ന തന്റെയടുത്ത് ഒരു വ്യക്തിയെത്തുകയും സെല്‍ഫിയെടുക്കുകയും ചെയ്തുവെന്നും തുടര്‍ന്ന് ഇയാള്‍ പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ രീതിയില്‍ സംസാരിക്കുകയും ചെയ്‌തെന്ന് അമര്‍സിങ് വ്യക്തമാക്കി. ഈ വീഡിയോ ദൃശ്യങ്ങളാണ് പിന്നെ സാമൂഹ മാദ്ധ്യമങ്ങളില്‍ പിന്നീട് വൈറലായത്. ഈ വിഷയത്തില്‍ എങ്ങനെ അമര്‍സിങ് പ്രതിയാകുമെന്നതാണ് ഉയരുന്ന ചോദ്യം
https://www.facebook.com/Malayalivartha


























