നാളെ മുതല്‍ നോട്ട് മാറ്റിയെടുക്കാവുന്നതിന്റെ പരിധി 2000 ആയി കുറയും, കര്‍ശന നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇനി മുതല്‍ നോട്ട് മാറ്റിയെടുക്കാവുന്നതിന്റെ പരിധി 2000 രൂപയാക്കി കുറച്ചു. ഒരേ ആളുകള്‍ വീണ്ടും വീണ്ടും നോട്ട് മാറാനായി എത്തുന്നതിനാല്‍ ക്യൂവില്‍ നില്‍ക്കുന്ന പലര്‍ക്കും കൗണ്ടറില്‍ എത്താന്‍ കഴിയുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് മാറ്റിയെടുക്കാവുന്ന തുകയുടെ പരിധി 2000 ആക്കി കുറച്ചതെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസം പറഞ്ഞു.
അതേസമയം അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും അദ്ദേഹം അറിയിച്ചു. കമ്പോള കമ്മിറ്റികള്‍ക്ക് കീഴിലുള്ള കര്‍ഷകര്‍ക്ക് 50000 രൂപ പിന്‍വലിക്കാം. വിവാഹ ആവശ്യങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാമെന്നും സാമ്പത്തിക കാര്യ സെക്രട്ടറി പറഞ്ഞു.
കര്‍ഷക വായ്പ്പകളുടേയും ഇന്‍ഷൂറന്‍സിന്റേയും തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 10000 രൂപ വരെ മുന്‍കൂര്‍ ശമ്പളം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം നോട്ട് അസാധുവാക്കല്‍ വിഷയം ഇന്ന് ലോക്‌സഭയിലും ചര്‍ച്ച ചെയ്യും. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























