ശശി തരൂരിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ നീക്കം, തരൂരിനെ മത്സരിപ്പിക്കുന്നത് സോണിയാ ഗന്ധിയുടെ താല്‍പര്യപ്രകാരം

അടുത്ത വര്‍ഷം നടക്കുന്ന ഇന്ത്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ശശി തരൂരിനെ മത്സരിപ്പിക്കാന്‍ സാധ്യത. സാധ്യത ഉണ്ടായിരുന്ന എ.കെ ആന്റണിയെ തഴഞ്ഞാണ് ശശി തരൂരിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നേതൃത്വത്തില്‍ ധാരണയായിരിക്കുന്നത്. നിലവിലെ പ്രസിഡന്റ് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കാലാവധി അടുത്തവര്‍ഷം ജൂലൈയില്‍ അവസാനിക്കും. മേയോടെ ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും. നിലവില്‍ ലോകസഭയില്‍ തിരുവനന്തപുരത്ത് നിന്നുള്ള എംപിയാണ് ശശി തരൂര്‍. സോണിയാ ഗാന്ധിയുടെ പ്രത്യക താല്‍പര്യമാണ് ശശി തരൂരിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗന്ധിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ശശി തരൂര്‍. ആന്റണിയെ അവഗണിച്ച് തരൂരിനെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് കോണ്‍ഗ്രസിന്റെ ഒരുവിഭാഗത്തിന് എതിര്‍പ്പുണ്ട്. എന്നാല്‍ സോണിയയുടെ തീരുമാനത്തെ നേതാക്കള്‍ അംഗീകരിക്കാനാണ് സാധ്യത. ശശി തരൂരിന്റെ വിജയസാധ്യത തീരെ കുറവാണെങ്കിലും അദ്ദേഹത്തിലൂടെ ദേശീയരാഷ്ടീയത്തില്‍ കോണ്‍ഗ്രസിന്റെ മുഖം മിനുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ബിജെപി സര്‍ക്കാരാണ്് കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരണം കൈയ്യാളുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപിയുടെ മുതിര്‍ന്ന നേതാവ് അദ്വാനി മത്സരിക്കാനാണ് സാധ്യത.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പ്രസിദ്ധനാണ് ശശി തരൂര്‍. കോണ്‍ഗ്രസിന്റെ ദേശിയ മുഖമാണെങ്കിലും മോഡിയുമായി നല്ലബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് ശശി തരൂര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞകേട്ടവരില്‍ ശശി തരൂരുമുണ്ടായിരുന്നു. അപ്പോഴാണ് സുനന്ദപുഷ്‌കറിന്റെ മരണവും അതേ തുടര്‍ന്നുള്ള വിവാദങ്ങളും ഉണ്ടായത്.
നേരത്തെ യുഎന്‍ അണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ശശി തരൂര്‍ യുഎന്‍ സെക്രട്ടറിയായി മത്സരിച്ച് ബാന്‍ കി മൂണിനോട് പരാജയപ്പെട്ടിരുന്നു. അതിന് ശേഷമാണ് 2009ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് തിരുവനന്തപുരത്തെ ലോകസഭാമണ്ഡലെ സ്ഥാനാര്‍ത്ഥിയാക്കിയത്. സിപിഐയിലെ പി രാമചന്ദ്രന്‍ നായരെ തോല്‍പ്പിച്ച് ശശി തരൂര്‍ പാര്‍ലമെന്റ് അംഗമാവുകയും മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രി ആവുകയും ചെയ്തു. ഐപിഎല്‍ വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം നഷ്ടപെട്ട തരൂര്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ അനസാന കാലത്ത് മാനവവിഭവശേഷി സഹമന്ത്രിയായി വീണ്ടും മന്ത്രിസഭയില്‍ തിരിച്ചെത്തി.
ഭാര്യസുനന്ദപുഷ്‌കറിന്റെ മരണവിവാദത്തില്‍ അകപ്പെട്ട ശശി തരൂര്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയിലെ ഒ രാജഗോപാലിനോട് വളരെ കഷ്ടിച്ചാണ് വിജയിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം മോഡിയെ പ്രകീര്‍ത്തിച്ചതിന് ശശിതരൂരിനെ സോണിയാഗാന്ധി പരസ്യമായി വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha


























