കിടപ്പിലായ രോഗിയെ ഭാര്യ തറയിലൂടെ വലിച്ചു കൊണ്ടു പോയി

എനിക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു...വീല്‍ചെയര്‍ ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ആളെ ഭാര്യ തറയിലൂടെ വലിച്ചു കൊണ്ടു പോയി. ശരീരം പാതിതളര്‍ന്ന് കിടപ്പിലായ ശ്രീനിവാസാചാരി എന്നയാള്‍ക്കാണ് ഈ ദുര്‍ഗതി ഉണ്ടായത്. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ ദാരുണസംഭവമുണ്ടായത്.
ഭര്‍ത്താവിനേയും കൊണ്ട് ഡോക്ടറെ കാണാനെത്തിയ ശ്രീനിവാസാചാരിയുടെ ഭാര്യ ശിവാനിക്ക് വീല്‍ചെയറോ സ്ട്രക്ച്ചറോ ലഭിക്കാതെ വന്നതോടെയാണ് ഈ കടുംകൈ ചെയ്യേണ്ടി വന്നത്. വളരെക്കാലമായ കിടപ്പിലായ ശ്രീനിവാസാചാരിയുടെ കാലുകള്‍ വ്രണം വന്ന് ദ്രവിച്ച അവസ്ഥയിലായിരുന്നു.
ആശുപത്രിയിലെ റാമ്പിലൂടെ മുകള്‍ നിലയിലേക്ക് ഭര്‍ത്താവിനേയും വലിച്ചു കൊണ്ടുപോകുന്ന ശിവാനിയുടെ വീഡിയോദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍രോക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഭര്‍ത്താവിനെ അല്‍പം ദൂരം വലിച്ചു കൊണ്ടു പോകുന്ന ശിവാനി പിന്നെ അവശയായി നില്‍ക്കുന്നതും പിന്നെയും വലിച്ചു കൊണ്ടു പോകാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
ആശുപത്രിയിലെത്തിയ മറ്റുള്ളവര്‍ ഇതെല്ലാം നോക്കി നില്‍ക്കുന്നുണ്ടെങ്കില്‍ ഒരാള്‍ പോലും ഇവരെ സഹായിക്കാനായി ശ്രമിച്ചില്ല.
ആശുപത്രിയില്‍ രണ്ട് വീല്‍ചെയറുകളും ഒരു സ്ട്രക്ച്ചറുമുണ്ടെന്നും അത് റിസപ്ഷനില്‍ തിരിച്ചെത്തിയാല്‍ ഉപയോഗിക്കാമെന്നും കാത്തുനില്‍ക്കാനും ശിവാനിയെ അറിയിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
അതിന് കാത്തു നില്‍ക്കാതെ ശിവാനി ഭര്‍ത്താവിനേയും വലിച്ചു കൊണ്ടു പോകുകയുമായിരുന്നുവെന്നാണ് ഇക്കാര്യത്തില്‍ ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.എന്നാല്‍ ഭര്‍ത്താവിനേയും കൊണ്ട് ചികിത്സയ്ക്കായി താന്‍ ഇടയ്ക്കിടെ വരുന്നതാണെന്നും ഒരിക്കല്‍ പോലും ഈ വീല്‍ചെയര്‍ ലഭിച്ചിട്ടില്ലെന്നുമാണ് ശിവാനി പറയുന്നത്.
അദ്ദേഹത്തെ കൊണ്ടു പോകാന്‍ വേറെ ഒരു മാര്‍ഗ്ഗവും ഇല്ലായിരുന്നു. രോഗിയെ മുകളിലേക്ക് കൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. എനിക്ക് ഇങ്ങനെ കൊണ്ടു പോകേണ്ടി വന്നു.... ശിവാനി വിശദീകരിക്കുന്നു.
https://www.facebook.com/Malayalivartha


























