വെന്റിലേറ്ററിന്റെ സഹായമില്ലാതെ ജയലളിത; അമ്മ ഉടന്‍ ആശുപത്രി വിടുമെന്ന് അണ്ണാ ഡിഎംകെ

ഉടന്‍ തന്നെ മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തുമെന്ന് അണ്ണാ ഡിഎംകെ. വെന്റിലേറ്ററിന്റെ സഹായമില്ലാതെ മുഖ്യമന്ത്രി ശ്വസിക്കാന്‍ തുടങ്ങിയെന്നും അണ്ണാ ഡിഎംകെ അറിയിച്ചു. ചെസ്‌റ് ഇന്‍ഫെക്ഷന്‍ പൂര്‍ണ്ണമായും മാറിയെന്നും അവര്‍ ഔദ്യോഗികമായി അറിയിച്ചു. ഫിസിയോതൊറാപ്പി മാത്രമാണ് ഇപ്പോള്‍ ചികില്‍സയെന്നും സൂചിപ്പിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കയും മാറിയെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു.
ഹൃദയത്തിന്റെ പ്രവര്‍ത്തനവും സാധാരണ നിലയിലായി. സ്വയം ഭക്ഷണം കഴിക്കാനും കഴിയുന്നു. പൂര്‍ണ്ണ ആരോഗ്യവതിയാക്കി ജയലളിതയെ മാറ്റിയതിന് ദൈവത്തോട് നന്ദി പറയുന്നുവെന്നും പാര്‍ട്ടി വക്താവ് വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ത്ഥനയുമായി ജയലളിതയുടെ പ്രസ്താവന പുറത്തിറങ്ങിയിരുന്നു.
ഇത് തന്റെ പുനര്‍ജന്മമാണെന്നും ജനങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടാണ് ഇത് സാധിച്ചതെന്നും ജയലളിത വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് ആശുപത്രിയില്‍ നിന്ന് ജയലളിത ഒപ്പിട്ട പത്രക്കുറിപ്പ് പുറത്തിറക്കിയത്. രോഗം പൂര്‍ണമായും മാറാന്‍ കാത്തിരിക്കുകയാണ്. ഉടന്‍തന്നെ ഓഫിസിലെത്തി ജോലി തുടങ്ങും. ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും പ്രത്യേക പൂജ നിര്‍വഹിച്ചവര്‍ക്കും നന്ദിയുണ്ട്. ആശുപത്രിവാസത്തിനിടെ, ഏതാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്തതായി അറിഞ്ഞു. അതില്‍ വലിയ ദുഃഖമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ വളര്‍ച്ചക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. നവംബര്‍ 19ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ സജീവമായി ഉണ്ടാകണമെന്നും രണ്ട് പുറം വരുന്ന കുറിപ്പില്‍ അവര്‍ ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha


























