കരീബിയന്‍ മേഖലയിലെ ഓട്ടോ ചുഴലിക്കാറ്റില്‍ പനാമയില്‍ മൂന്നു മരണം

കരീബിയന്‍ മേഖലയില്‍ വീശിയടിക്കുന്ന ഓട്ടോ ചുഴലിക്കാറ്റിലും മഴയിലും പനാമയില്‍ മൂന്നു പേര്‍ മരിച്ചു. ഒമ്പതോളം പേരെ മണ്ണിടിച്ചില്‍പ്പെട്ട് കാണാതായി. ഇതേത്തുടര്‍ന്നു നാലായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. രാജ്യത്തെ സ്‌കൂളുകളും അടച്ചു. ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും രക്ഷപ്രവര്‍ത്തനത്തിന് തടസമാകുകയാണ്.
മധ്യ അമേരിക്കന്‍ രാജ്യങ്ങളായ കോസ്റ്ററിക്കയിലേയും നിക്കരാഗ്വയിലേയും തീരപ്രദേശങ്ങളില്‍ ചുഴലിക്കാറ്റിന്റെ പ്രഹരശേഷി വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നതെന്ന് യുഎസ് ആസ്ഥാനമായ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
https://www.facebook.com/Malayalivartha


























