പൈലറ്റ് സമരത്തെ തുടര്‍ന്ന് ലുഫ്താന്‍സ എയര്‍ലൈന്‍സ് 900 സര്‍വീസുകള്‍ റദ്ദാക്കി

പൈലറ്റ് സമരത്തെ തുടര്‍ന്ന് ജര്‍മനിയിലെ ലുഫ്താന്‍സ എയര്‍ലൈന്‍സ് 900തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഷെഡ്യൂള്‍ ചെയ്ത 3000 ഫ്‌ലൈറ്റുകളില്‍ 876 എണ്ണമാണ് റദ്ദാക്കിയത്. വേതന തര്‍ക്കത്തെ തുടര്‍ന്നാണ് പൈലറ്റ് യൂണിയന്‍ സമരം പ്രഖ്യാപിച്ചത്. പൈലറ്റ് സമരം ജര്‍മനിയിലെ പതിനായിരക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിച്ചു.
2014 ഏപ്രിലിന് ശേഷം പൈലറ്റ് യൂണിയന്‍ പ്രഖ്യാപിച്ച 14മത്തെ സമരമാണിത്. വര്‍ഷത്തില്‍ 3.66 ശതമാനം വേതന വര്‍ധനവാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, 2.5 ശതമാനം വേതന വര്‍ധനവാണ് വിമാനകമ്പനി വാഗ്ദാനം ചെയ്യുന്നത്. വന്‍ വരുമാനമുള്ള ജര്‍മനിയിലെ പ്രധാനപ്പെട്ട വിമാനകമ്പനിയാണ് ലുഫ്താന്‍സ എയര്‍ലൈന്‍സ്.
https://www.facebook.com/Malayalivartha


























